Latest NewsKerala

കഞ്ചാവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: കഞ്ചാവുമായി യുവമോര്‍ച്ച നേതാവ് നെടുമങ്ങാട് എക്‌സൈസിന്റെ പിടിയില്‍. തിരുവനന്തപുരത്ത് യുവമോര്‍ച്ച മുല്ലശേരി യൂണിറ്റ് സെക്രട്ടറിയായ മുക്കോല തോപ്പില്‍ തടത്തരികത്ത് വീട്ടില്‍ സഞ്ചു(23)വിനെയാണ് അറസ്റ്റ് ചെയ്തത്. ഏണിക്കര മാര്‍ക്കറ്റിന് സമീപത്തു നിന്നുമാണ് ഇയാളെ പിടികൂടിയത്.  സ്‌കൂള്‍ കേന്ദ്രീകരിച്ച്‌ കഞ്ചാവ് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ സഞ്ചു. കരകുളം സ്‌കൂള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാവ് വില്‍പ്പന. ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button