Latest NewsInternational

യുവതിയുടെ കടലില്‍ വീണ ഫോണ്‍ തിരികെ നല്‍കിയ തിമിംഗലം റഷ്യന്‍ പട്ടാളം ചാരവൃത്തിക്കായി പരിശീലിപ്പിച്ചതെന്ന് സംശയം- വീഡിയോ

ഇന മാനസിക എന്ന യുവതിയുടെ കടലില്‍ വീണ ഫോണ്‍ തിരികെ നല്‍കിയ തിമിംഗലം റഷ്യന്‍ പട്ടാളം ചാരവൃത്തിക്കായി പരിശീലിപ്പിച്ചതെന്ന് സംശയിക്കുന്ന വീഡിയോ പുറത്ത്. ഇന മാനസിക സുഹൃത്തുക്കള്‍ക്കൊപ്പം ബോട്ടില്‍ സഞ്ചരിക്കുമ്പോഴാണ് ഫോണ്‍ കടലില്‍ വീണത്. ഫോണ്‍ കടലില്‍ മുങ്ങിതാഴുന്ന ഉടനെ തന്നെ തിമിംഗലം ഫോണ്‍ കടിച്ച് പിടിക്കുകയും അത് ഉപരിതലത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്തു. ഹാംമെര്‍ഫെസ്റ്റ് തുറമുഖത്ത് കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ പ്രചരിക്കുന്നുണ്ട്. തിമിംഗലം ഇവിടെ എങ്ങനെ എത്തി എന്നതിനെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. റഷ്യന്‍ പട്ടാളം ഉപയോഗിക്കുന്ന ബെലുവാ തിമിംഗലമാണോ ഇത് എന്ന ഊഹപോഹങ്ങള്‍ മുറുകയാണ്. യുദ്ധമുന്നണിയില്‍ തിമിംഗലം ഉള്‍പ്പെടെയുള്ള ജീവികളെ ഉപയോഗിക്കുന്നതായി റഷ്യ നേരത്തെ സമ്മതിച്ചിരുന്നു. യുവതിയുടെ സുഹൃത്ത് തന്നെയാണ് സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

https://www.instagram.com/p/BxFlIZpAT7a/?utm_source=ig_embed

shortlink

Related Articles

Post Your Comments

Related Articles


Back to top button