Latest NewsLife StyleHealth & Fitness

മരണക്കിടക്കയില്‍ നിന്ന് ജീവന്‍ തിരിച്ചു നല്‍കിയത് വൈറസ്; ഇത് ഇസബെല്ലയുടെ അത്ഭുത കഥ

ലണ്ടന്‍ : നമ്മുടെ മനസില്‍ വൈറസുകള്‍ ജീവന്‍ അപഹരിക്കുന്നവരാണ്. എന്നാല്‍ ഈ കുപ്രസിദ്ധിയില്‍ നിന്നും ഇവയ്ക്ക് മോചനം ലഭിച്ചിരിക്കുകയാണ്. ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന ഗുരുതരമായ ബാക്ടീരിയ ബാധിച്ച ഇസബെല്ലെ ഹോള്‍ഡെവേ എന്ന 17 വയസ്സുകാരിക്ക് രണ്ടാം ജന്മം നല്‍കിയിരിക്കുന്നത് ബാക്ടീരിയകളെ നശിപ്പിക്കുന്ന ‘ഫേജ്’ ഗണത്തില്‍ പെട്ട വൈറസുളാണ്. ‘സിസ്റ്റിക് ഫൈബ്രോസിസ്’ എന്ന ജനിതകരോഗം ബാധിച്ച ഇസബെല്ലെയുടെ ശ്വാസകോശം മൂന്നിലൊന്നായി ചുരുങ്ങിയതോടെയാണ് മാറ്റിവയ്ക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചത്. എന്നാല്‍ ഇതിനുള്ള ശസ്ത്രക്രിയ വിപരീതഫലമുണ്ടാക്കി. ശസ്ത്രക്രിയ കഴിഞ്ഞതോടെ ഇസബെല്ലെയുടെ ശ്വാസനാളത്തെ ബാധിച്ച പുതിയ ബാക്ടീരിയ , കരളിലേക്കും മറ്റ് അവയവങ്ങളിലേക്കും പടര്‍ന്നു. ശരീരഭാരം അനുദിനം കുറഞ്ഞുകൊണ്ടിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളും പൊട്ടി വ്രണങ്ങള്‍ രൂപപ്പെട്ടു. ഏത് നേരവും മരണം സംഭവിക്കാമെന്ന അവസ്ഥ.

എന്നാല്‍ തന്റെ മകളെ മരണത്തിന് വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്ന ഒരമ്മയുടെ വാശിയാണ് ശാസ്ത്രലോകത്തിന് മുതല്‍കൂട്ടായ ഇത്തരമൊരു കണ്ടു പിടുത്തത്തിന് കാരണം. തന്റെ മകളുടെ ജീവന്‍ രക്ഷിക്കാന്‍ എന്തെങ്കിലും വഴി ഉണ്ടോ എന്നറിയാന്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞപ്പോഴാണ് ഫേജുകളെ കുറിച്ച് മനസ്സിലാക്കുന്നത്. ഈ സംവിധാനം ഉപയോഗപ്പെടുത്തി ഇസബെല്ലയുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമോ എന്ന് അമ്മ ജോ ആശുപത്രി അധികൃതരോട് അന്വേഷിക്കുകയായിരുന്നു. ഇതോടെ ഈ രംഗത്തെ വിദഗ്ധനും യുഎസിലെ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലാ പ്രഫസറുമായ ഗ്രഹാം ഹാറ്റ്ബുള്‍ ജീവന്‍ രക്ഷിക്കാനുള്ള യജ്ഞത്തില്‍ പങ്കാളിയായി.

അദ്ദേഹവുമായി ചേര്‍ന്നുള്ള ഗവേഷണഫലമായി ഇസബെല്ലെയെ ബാധിച്ച ബാക്ടീരിയയെ നശിപ്പിക്കാന്‍ കഴിയുന്ന 3 തരം ഫേജ് വൈറസുകളെ ജനിതകമാറ്റത്തിലൂടെ വികസിപ്പിച്ചെടുത്തു. ഇവയുപയോഗിച്ചു നടത്തിയ 6 മാസം നീണ്ട ചികില്‍സയ്ക്കു ശേഷം ഇസബെല്ല രോഗമുക്തയായി. ഒരമ്മയുടെ ആത്മ സമര്‍പ്പണമാണ് വൈദ്യശാസ്ത്ര രംഗത്ത് അഭിമാനകരമായ ഇത്തരം ഒരു നേട്ടത്തിന് കാരണം എന്നത് അത്ഭുതം തന്നെയാണ്. നിപ എന്ന വൈറസ് കേരളത്തില്‍ ഭീതി പടര്‍ത്തിയത് ഒരിക്കലും മറക്കാന്‍ പറ്റാത്ത കാര്യമാണ്. ഇത്തരം കണ്ടു പിടിത്തങ്ങളിലൂടെ വൈദ്യശാസ്ത്രം വളര്‍ന്നുകൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button