Latest NewsKerala

സ്വകാര്യ ബസ്സുകള്‍ മത്സരിച്ചോടി തമ്മില്‍ ഏറ്റുമുട്ടി; യുവതിയുടെ കണ്ണില്‍ ചില്ലു തുളച്ചു കയറി

കൊച്ചി: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവതിയുടെ കണ്ണിന് പരിക്കേറ്റു. തലയോലപ്പറമ്പ് സ്വദേശിനിയായ അഭിഷ കെ. ഹരിഹരനാണ് പരിക്കേറ്റത്. യുവതി സഞ്ചരിച്ചിരുന്ന ബസിന്റെ ചില്ല് എതിര്‍ ബസുകാര്‍ അടിച്ചു തകര്‍ത്തതിനെ തുടര്‍ന്ന് ചില്ലിന്റെ കക്ഷണം കണ്ണില്‍ തുളച്ചു കയറുകയായിരുന്നു. വെള്ളിയാഴ്ച രാവിലെ 10.15-ഓടെയാണ് സംഭവം. കലൂര്‍-കടവന്ത്ര റോഡില്‍ കതൃക്കടവ് പള്ളിക്ക് സമീപത്തു വെച്ചാണ് അഭിഷയ്ക്ക് പരിക്കേറ്റത്. തലയോലപ്പറമ്പ് – എറണാകുളം റൂട്ടിലോടുന്ന ‘ഫാല്‍ക്കണ്‍’ ബസിലെ യാത്രക്കാരിയായിരുന്നു അഭിഷ. പൂത്തോട്ട-എറണാകുളം റൂട്ടിലെ ‘പുത്തന്‍കാവിലമ്മ’ ബസിലെ ജീവനക്കാരും ഫാല്‍ക്കണും തമ്മിലായിരുന്നു തര്‍ക്കം. പുതിയകാവ് ഭാഗം മുതല്‍ സമയത്തെച്ചൊല്ലി ബസുകാര്‍ തമ്മില്‍ ബഹളമുണ്ടായിരുന്നതായി അഭിഷ പറഞ്ഞു. കലൂരില്‍ കതൃക്കടവ് പള്ളിയുടെ സമീപത്തെത്തിയപ്പോള്‍ മറു ബസിലെ ജീവനക്കാരന്‍ അഭിഷ സഞ്ചരിച്ചിരുന്ന വണ്ടിയുടെ ചില്ല് അടിച്ചു തകര്‍ത്തു.

ഡ്രൈവറുടെ പിറകുഭാഗത്തുള്ള സീറ്റിലാണ് അഭിഷ ഇരുന്നത്. ചില്ല് തെറിച്ച് കണ്ണില്‍ കയറുകയായിരുന്നു. കണ്ണില്‍ നിന്ന് ചില്ലിന്റെ ഏതാനും ചെറു കഷ്ണങ്ങള്‍ കിട്ടിയതായും അഭിഷ പറയുന്നു. വലത് കണ്ണിലാണ് പരിക്കേറ്റത്. ”എന്റെ കണ്ണിനെന്തെങ്കിലും പറ്റിയാല്‍ നിങ്ങള് സമാധാനം പറയുമോ. കണ്ണിന്റെ പ്രശ്നം മാറ്റിത്തരാന്‍ നിങ്ങള്‍ക്ക് പറ്റുമോ…” അഭിഷയുടെ രോഷം സ്വകാര്യ ബസുകാരോടാണ്. എറണാകുളം ജനറല്‍ ആസ്പത്രിയിലെ കാഷ്വാലിറ്റിക്കു മുന്നിലിരിക്കുകയായിരുന്നു അഭിഷ. സ്‌കാനിങ്ങൊക്കെ കഴിഞ്ഞു. വലതുകണ്ണില്‍ മരുന്നു വച്ച് കെട്ടിയിട്ടുണ്ട്. ചികിത്സ തുടരേണ്ടി വരുമെന്നാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും അഭിഷ പറയുന്നു. ഫാല്‍ക്കണിലെ ജീവനക്കാരാണ് ചികിത്സയ്ക്കായി അഭിഷയെ എറണാകുളം ജനറല്‍ ആസ്പത്രിയിലെത്തിച്ചത്. പരിശോധനയില്‍ കണ്ണിനകത്ത് പരിക്കുള്ളതായി കണ്ടെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button