KeralaLatest News

ക്രൈസ്തവ സംരക്ഷണ സേന രൂപീകരണത്തില്‍ പ്രതികരിച്ച് ശ്രീധരന്‍ പിള്ള

ക്രിസ്തീയ വിശ്വാസം അനുസരിച്ച് 41-ാം ദിവസമാണ് മരിച്ചവരുടെ സ്വര്‍ഗാരോഹണം നടക്കേണ്ടത്

കൊച്ചി: ക്രൈസ്തവ കൂട്ടായ്മയ്ക്കായി വിവിധ സഭകളുടെ പിന്തുണ ഉറപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള പറഞ്ഞു. ക്രൈസ്തവര്‍ നേരിടുന്ന ഭീകരതയ്ക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇതിനോടനുബന്ധിച്ച് മെയ് 29 ന് കൊച്ചി മദര്‍ തെരേസ സ്‌ക്വയറില്‍ ശ്രീലങ്കന്‍ സ്ഫോടനത്തില്‍ കൊല്ലപ്പട്ടവരുടെ ചിത്രങ്ങള്‍ വെച്ച് പ്രാര്‍ഥന നടത്തുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

ക്രിസ്തീയ വിശ്വാസം അനുസരിച്ച് 41-ാം ദിവസമാണ് മരിച്ചവരുടെ സ്വര്‍ഗാരോഹണം നടക്കേണ്ടത്. ആ സങ്കല്‍പ്പത്തില്‍ നിന്നുകൊണ്ടാണ് ന്യൂനപക്ഷ മോര്‍ച്ച ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്. ഇതിന്റെ പേര് ഭീകര വിരുദ്ധ ക്രൈസ്തവ കൂട്ടായ്മ എന്നായിരിക്കുമെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി.

ബിജെപിയുടെ ഭാഗമായ ന്യൂനപക്ഷ മോര്‍ച്ചയെ മുന്‍നിര്‍ത്തിയാണ് ക്രൈസ്തവ സംരക്ഷണ സേന രൂപീകരിച്ചിരിക്കുന്നത്. കൊച്ചിയില്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തതിനു ശേഷമാണ് ക്രൈസ്തവ സേനയെ കുറിച്ച് ശ്രീധരന്‍ പിള്ള കാര്യങ്ങള്‍ വ്യക്തമാക്കിയത്. ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളിലേക്കിറി പ്രവര്‍ത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സേന രൂപീകരിക്കുന്നത്. ശ്രീലങ്കന്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. ആഗോള ഭീകരതയ്‌ക്കെതിരായ നീക്കം എന്ന നിലയിലാണ് ഇതിനെ മുന്നോട്ടുകൊണ്ടുപോവുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button