Latest NewsInternational

പാകിസ്ഥാനിൽ ഭീകരാക്രമണം

ഇസ്ലാമാബാദ് : പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ ഭീകരാക്രമണം. ഗ്വാദർ മേഖലയിലുള്ള പഞ്ചനക്ഷത്ര ഹോട്ടലിലാണ് ആക്രമണം ഉണ്ടായത്. മൂന്ന് ഭീകരർ ഹോട്ടലിനുള്ളിൽ അതിക്രമിച്ച് കയറി. ഇവരുടെ പക്കൽ ഗ്രനേഡ് അടക്കമുള്ള ആയുധങ്ങള്‍ ഉള്ളതായാണ് വിവരം. ഹോട്ടലിനുള്ളിൽ ഏറ്റുമുട്ടൽ തുടരുന്നതായി സൂചന. ഹോട്ടലിലെ ഭൂരിഭാഗം താമസക്കാരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. ബലൂചിസ്ഥാൻ ലിബറേഷന്‍ ആര്‍മി ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button