KeralaLatest News

മുഖ്യമന്ത്രി ആൻ ഫാങ്ക് ഹൗസ് സന്ദർശിച്ചു

നെതർലാൻഡ്സ് സന്ദർശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആംസ്റ്റർഡാമിലെ ആൻ ഫ്രാങ്ക് ഹൗസ് സന്ദർശിച്ചു. രണ്ടാം ലോക മഹായുദ്ധകാലത്ത് ഡയറി എഴുത്തിലൂടെ യുദ്ധ ഭീകരത പകർത്തി വിശ്വപ്രശസ്തയായ ആൻ ഫ്രാങ്കിന്റെ സ്മരണയ്ക്കായി സമർപ്പിച്ചിട്ടുള്ള ജീവചരിത്ര മ്യൂസിയമാണ് ആൻ ഫ്രാങ്ക് ഹൗസ്.
നാസി ഭട•ാരിൽ നിന്നു രക്ഷപ്പെടുന്നതിനായി ആൻഫ്രാങ്കും കുടുംബവും മറ്റു നാലുപേരും ഒളിച്ചിരുന്ന സ്ഥലമാണ് ഈ സംരക്ഷിത സ്മാരകം. പതിനേഴാം നൂറ്റാണ്ടിലെ കനാൽ ഹൗസുകളിലൊന്നായ ഈ മന്ദിരത്തിന്റെ പുറകുവശത്ത് സീക്രട്ട് ഹൗസ് എന്നറിയപ്പെടുന്ന ഭാഗത്താണ് ആൻ ഫ്രാങ്ക് താമസിച്ചിരുന്നത്. യുദ്ധത്തെ അതിജീവിക്കാൻ ആൻഫ്രാങ്കിനു സാധിച്ചില്ലെങ്കിലും അവരുടെ യുദ്ധകാല ഡയറി 1947ൽ പ്രസിദ്ധീകരിക്കപ്പെടുകയും ലോക പ്രശസ്തി നേടുകയും ചെയ്തു.

എല്ലാ സ്വാതന്ത്ര്യ സ്നേഹികൾക്കും, അടിച്ചമർത്തലുകൾക്കും അനീതികൾക്കുമെതിരായി പോരാടുന്നവർക്കും ആൻഫ്രാങ്ക് ഹൗസ് ഒരു പ്രചോദനമായിരിക്കുമെന്നും ആൻ ഫ്രാങ്കിന്റെ ജീവിതകഥ ലോകത്തോട് വീണ്ടും വീണ്ടും പറയേണ്ടത് ഓരോ തലമുറയിലും ഹീറോകളുണ്ടാവാൻ സഹായകമാകുമെന്നും മുഖ്യമന്ത്രി സന്ദർശക പുസ്തകത്തിൽ കുറിച്ചു.

ചീഫ് സെക്രട്ടറി ടോം ജോസ്, നെതർലാൻഡ്‌സ് അംബാസഡർ വേണുരാജാമണി, അഡീഷണൽ ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത തുടങ്ങിയവർ മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. നെതർലാൻഡ്സ് സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി ഉച്ചയോടെ ജനീവയിലേക്ക് തിരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button