Latest NewsUSAInternational

ഇറാന്‍റെ ഈ വ്യവസായങ്ങളെയും ഉപരോധത്തിന്‍റെ പരിധിയില്‍പെടുത്തി യുഎസ് : ഇരു രാജ്യങ്ങള്‍ തമ്മിലുളള സംഘര്‍ഷം കനക്കുന്നു

ടെഹ്‌റാൻ : ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം കനക്കുന്നു.ഇറാന്‍റെ സ്റ്റീല്‍, അലൂമിനിയം, ചെമ്പ് വ്യവസായങ്ങളെയും ഉപരോധത്തിന്‍റെ പരിധിയില്‍ യുഎസ് ഉൾപ്പെടുത്തി. ഇറാനുമായുള്ള ആണവക്കരാറില്‍ നിന്നുള്ള പിന്മാറ്റത്തിനു ഒരു വര്‍ഷം തികഞ്ഞ വേളയിലാണ് ഇറാന്‍റെ എണ്ണേതര കയറ്റുമതിക്ക് മേൽ അമേരിക്ക നടപടിയെടുക്കുന്നത്.

എണ്ണയാണ്  പ്രധാന കയറ്റുമതി ഇനമെങ്കിലും രാജ്യത്തിന്‍റെ സമ്പദ്‍വ്യവസ്ഥയില്‍ ലോഹകയറ്റുമതിയും വലിയ സ്വാധീനം വഹിക്കുന്നു. ഇറാന്‍ സമ്പദ്‍വ്യവസ്ഥയുടെ പത്ത് ശതമാനമാണിത്. അതിനാൽ പുതിയ ഉപരോധം ലോഹങ്ങളുടെ കയറ്റുമതിയിലൂടെ ഇറാന്‍ ഉണ്ടാക്കുന്ന വരുമാനത്തിന് വന്‍ തിരിച്ചടി നൽകും.

അതേസമയം ഇറാനിലെ ഉന്നത നേതാക്കളുമായി ഇപ്പോഴും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നു ഡെണാള്‍ഡ് ട്രംപ് അറിയിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇറാനുമായി ധാരണയിലെത്തുന്നതിനായി മേഖലയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കി വരുന്ന സഹായങ്ങള്‍ അവസാനിപ്പിക്കുക, അമേരിക്കന്‍ അഭയാര്‍ത്ഥികളെ മോചിപ്പിക്കുക, എല്ലാ ജനങ്ങളുടെയും അവകാശങ്ങളെ മാനിക്കുക എന്നിവയുൾപ്പെടുന്ന 12 നിബന്ധനകളാണ് അമേരിക്ക മുന്നോട്ടുവെക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button