MollywoodLatest NewsEntertainment

മോഹന്‍ലാലിന്റെയും ദിലീപിന്റെയും നായിക, ലൈല ബിഗ് ബോസില്‍ ?

2006ലായിരുന്നു ഇറാനി ബിസിനസ്സുകാരനായ മെഹ്ദിയെ ലൈല വിവാഹം ചെയ്തത്.

മോഹന്‍ലാല്‍, ദിലീപ്, വിക്രം എന്ന് തുടങ്ങി സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ തെന്നിന്ത്യന്‍ താരം ലൈല തിരിച്ചെത്തുന്നു. തിരക്കുള്ള നായികയായി നിന്ന സമയത്ത് വിവാഹം കഴിയുകയും അതോടെ സിനിമ ഉപേക്ഷിക്കുകയും ചെയ്ത താരത്തിന്റെ തിരിച്ചു വരവാണ് ഇപ്പോഴത്തെ ചര്‍ച്ച.

തെന്നിന്ത്യന്‍ ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങിനിന്ന അഭിനേത്രിയാണ് ലൈല. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിച്ച ലൈല പരസ്യ രംഗത്ത് നിന്നുമാണ് സിനിമയിലേക്കെത്തിയത്. 2006ലായിരുന്നു ഇറാനി ബിസിനസ്സുകാരനായ മെഹ്ദിയെ ലൈല വിവാഹം ചെയ്തത്. രണ്ട് കുട്ടികളാണ് ഇവര്‍ക്ക്.

നീണ്ട നാളുകള്‍ക്ക് ശേഷം ലൈല ചാനല്‍ പരിപാടിയിലൂടെ തിരിച്ചെത്തുന്നു. കമല്‍ഹാസന്‍ നയിക്കുന്ന ബിഗ് ബോസ് പുതിയ പതിപ്പില്‍ ലൈലയും പങ്കെടുക്കുന്നുണ്ടെന്നും പ്രചാരണം. സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം വ്യാപകമായി പ്രചരിച്ചിരുന്നു. ആ പ്രചാരണം ശരിയല്ലെന്നും അത്തരത്തിലുള്ള പരിപാടിയില്‍ താന്‍ പങ്കെടുക്കുന്നില്ലെന്നും വ്യക്തമാക്കിയിരിക്കുകയാണ് ലൈല. എന്നാല്‍ ഡാന്‍സ് ജോഡി ഡാന്‍സ് ജൂനിയേഴ്‌സില്‍ ജഡ്ജായി എത്തുമെന്നും താരം സ്ഥിരീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button