Latest NewsInternational

ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; ഇന്ത്യക്കാരനെ പാക്കിസ്ഥാൻ യുവാവ് കൊലപ്പെടുത്തി

ജോലിയില്‍ പുരോഗതി കാണിക്കാത്തതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കി. ഇതില്‍ പ്രകോപിപ്രകോപിതനായ അകിബ് നദീമിനെ കൊല്ലുകയായിരുന്നു

ലണ്ടന്‍:പിരിച്ചുവിട്ടതിന്റെ പക തീർക്കാൻ കൊലപാതകം, ജോലിയില്‍നിന്ന് പുറത്താക്കിയിലുള്ള പക തീര്‍ക്കാന്‍ ഇന്ത്യക്കാരനെ പാകിസ്താന്‍ സ്വദേശിയായ യുവാവ് കൊലപ്പെടുത്തി. ലണ്ടനിലാണ് സംഭവം. സൂപ്പര്‍ മാര്‍ക്കറ്റില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്ന ഹൈദരാബാദ് സ്വദേശി നദീം ഉദിന്‍ ഹമീദ് മുഹമ്മദ്(24) ആണ് കൊല്ലപ്പെട്ടത്.

ജോലികഴിഞ്ഞെത്തിയ നദീമിനെ സൂപ്പര്‍മാര്‍ക്കറ്റിന്റെ പാര്‍ക്കിങ്ങില്‍ വെച്ച് അകിബ് പര്‍വേശ് (26) കത്തി ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തുകയായിരുന്നു. സ്ഥലത്ത് മറ്റു ജീവനക്കാരന്‍ ആരുമില്ലാത്ത സമയത്തായിരുന്നു ആക്രമണം. ലണ്ടനിലെ പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റിലെ മാനേജരായ നദീമിന്റെ കീഴിലാണ് അകിബ് ജോലി ചെയ്തിരുന്നത്.

എന്നാൽ അകിബിന്റെ ജോലിയില്‍ കമ്പനിക്ക് തൃപ്തിയുണ്ടായിരുന്നില്ല,ഇതോടെ കമ്പനി നിര്‍ദ്ദേശപ്രകാരം നദീം വിശദീകരണം തേടി. അകിബ് തുടര്‍ന്നും ജോലിയില്‍ പുരോഗതി കാണിക്കാത്തതിനെ തുടര്‍ന്ന് ഇയാളെ പുറത്താക്കി. ഇതില്‍ പ്രകോപിപ്രകോപിതനായ അകിബ് നദീമിനെ കൊല്ലുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button