Latest NewsSaudi ArabiaGulf

നിര്‍മാണ മേഖല വീണ്ടും സജീവമാകുന്നു

റിയാദ് : നിര്‍മാണ മേഖല വീണ്ടും സജീവമാകുന്നു. സൗദിയിലെ നിര്‍മ്മാണ മേഖലയാണ് വീണ്ടും സജീവമാകുന്നത്.. ആഗോള വിപണിയില്‍ എണ്ണ വില ഉയര്‍ന്നതാണ് ഇതിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്. . മന്ദഗതിയിലായ നിര്‍മ്മാണ മേഖല ഈ വര്‍ഷം രണ്ട് ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു.

ബ്രിട്ടന്‍ ആസ്ഥാനമായ ഗ്ലോബല്‍ ഡാറ്റാ അനലിറ്റികാണ് പുതിയ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. സൗദിയിലെ നിര്‍മ്മാണ മേഖല വീണ്ടും സജീവമായതായും ഈ രംഗത്തുള്ള നിക്ഷേപങ്ങളില്‍ വര്‍ധനവ് രേഖപ്പെടുത്തിയതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആഗോള വിപണിയില്‍ എണ്ണ വില സ്ഥിരത കൈവരിച്ചത് രാജ്യത്തെ സമ്പദ് ഘടനക്ക് കരുത്തായി മാറി. ഇത് സര്‍ക്കാര്‍ പദ്ധതികളില്‍ നിക്ഷേപം വര്‍ധിക്കുന്നതിന് ഇടയാക്കി. അടുത്തിടെ രാജ്യത്ത് പ്രഖ്യാപിച്ച ഓയില്‍ ആന്റ് ഗ്യാസ് പ്രൊജക്ടുകളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും നിര്‍മ്മാണ മേഖലക്ക് ഉണര്‍വേകാന്‍ കാരണമായതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതിന് പുറമെ ഭവന നിര്‍മ്മാണ മേഖലയില്‍ പ്രഖ്യാപിച്ച പുതിയ പദ്ധതികളും നിര്‍മ്മാണ മേഖലക്ക് കരുത്തു പകരാന്‍ ഇടയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button