Latest NewsKuwait

ട്രാഫിക് സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ പുതിയ സൗകര്യമൊരുക്കി കുവൈറ്റ് ഗതാഗത മന്ത്രാലയം

കുവൈറ്റ്: ട്രാഫിക് സംബന്ധമായ പരാതികള്‍ അറിയിക്കാന്‍ പുതിയ സൗകര്യവുമായി കുവൈറ്റ് ഗതാഗത മന്ത്രാലയം. റോഡുകളിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും നിയമ ലംഘനങ്ങളെക്കുറിച്ചും മന്ത്രാലയത്തിന്റെ വാട്ട്‌സ് ആപ് നമ്പറില്‍ അറിയിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. 99324092 എന്ന നമ്പറിലാണ് സന്ദേശങ്ങള്‍ അയക്കേണ്ടത്. റോഡ് ഗതാഗതം സുഖകരമാക്കുന്നതിനു സ്വീകരിക്കേണ്ട നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും അറിയിക്കാനും ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button