Latest NewsDevotional

മംഗള കര്‍മ്മങ്ങളില്‍ വെറ്റിലയുടെ പ്രാധാന്യം

മംഗള കര്‍മ്മങ്ങളില്‍ എന്നും ഒഴിവാക്കാനാവാത്ത ഒന്നാണ് വെറ്റില. വെറ്റിലയുടെ അഗ്രഭാഗത്ത് ലക്ഷ്മി ദേവിയും മധ്യഭാഗത്ത് സരസ്വതിയും വെറ്റിലയുടെ ഉള്ളില്‍ വിഷ്ണുവും പുറത്ത് ചന്ദ്രനും വെറ്റിലയുടെ കോണുകളില്‍ ശിവനും ബ്രഹ്മാവും കുടികൊള്ളുന്നു എന്നാണ് വിശ്വാസം. ത്രിമൂര്‍ത്തി സംഗമം നിലനില്‍ക്കുന്ന അല്ലെങ്കില്‍ കുടികൊള്ളുന്ന ഒന്നാണ് വെറ്റില. വെറ്റില മാലയാക്കി വീട്ടിലെ പ്രധാന വാതിലിന് മുകളില്‍ തൂക്കുന്നതിലൂടെ ഇത് വീട്ടിലെ നെഗറ്റീവ് എനര്‍ജി ഇല്ലാതാക്കി പോസിറ്റീവ് എനര്‍ജി നിറക്കുന്നു. എല്ലാ മാസത്തേയും പൗര്‍ണമി ദിവസത്തില്‍ ആയിരിക്കണം ഇത് ചെയ്യേണ്ടത്.

ദക്ഷിണ കൊടുക്കുമ്പോൾ വാലറ്റം കൊടുക്കുന്നയാളുടെ നേരെ വരത്തക്ക വിധത്തിലായിരിക്കണം കൊടുക്കേണ്ടത്. ആഴ്ച തോറും ഹനുമാന്‍ സ്വാമിക്ക് വെറ്റില മാല ചാര്‍ത്തുന്നതിന് ശനിദോഷപരിഹാരത്തിനും ആഗ്രഹ സാഫല്യത്തിനും സഹായിക്കുന്നു. മാത്രമല്ല തൊഴിലില്ലാതിരിക്കുന്നവര്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിനും ഇത് സഹായിക്കും. വാടിയ വെറ്റിലയും കീറിയ വെറ്റിലയും ഒരു കാരണവശാലും മംഗള കര്‍മ്മങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ല. വെറ്റില കെട്ടി വെക്കരുതെന്നും പറയപ്പെടാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button