Latest NewsIndia

വോട്ടെടുപ്പിനിടെ പ്രിസൈഡിംഗ് ഓഫീസറെ തല്ലിയ എം​എ​ല്‍​എ​യ്ക്കെ​തി​രെ കേ​സ്

ലക്നൗ : വോട്ടെടുപ്പിനിടെ പ്രിസൈഡിംഗ് ഓഫീസറെ തല്ലിയ സംഭവത്തിൽ എം​എ​ല്‍​എ​യ്ക്കെ​തി​രെ കേസെടുത്തു. ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ആ​റാം ഘ​ട്ട ലോ​ക്സ​ഭാ വോ​ട്ടെ​ടു​പ്പി​നി​ടെയായിരുന്നു സംഭവം അരങ്ങേറിയത്.ദോ​ഹി മ​ണ്ഡ​ല​ത്തി​ലെ ഔ​റാ​യി​ലു​ള്ള 359-ാം ന​ന്പ​ര്‍ പോ​ളിം​ഗ് ബൂ​ത്തി​ലെ ​പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​റിനെ​യാ​ണ് ബിജെപി എം​എ​ല്‍​എ​യാ​യ ദി​ന​നാ​ഥ് ഭാ​സ്ക​ര്‍ ആക്രമിച്ചത്.

വോട്ടെടുപ്പ് വൈകുന്നുവെന്ന് ആരോപിച്ചായിരുന്ന മര്‍ദ്ദനം. എം​എ​ല്‍​എയ്‌ക്കൊപ്പം മൂന്നുപേരും ഓഫീസറെ മർദ്ദിച്ചിരുന്നു.സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

അതേസമയം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ 61.14 ശതമാനം പോളിങ് രേഖപ്പെടുത്തിയത്. പശ്ചിമബംഗാളിലാണ് ഏറ്റവും കൂടുതല്‍ പോളിങ് നടന്നത്- 80.16 ശതമാനം. വൈകുന്നേരം ഏഴ് മണിവരെയുള്ള കണക്കനുസരിച്ച് ജാര്‍ഖണ്ഡ് 64.46%, ഡല്‍ഹി 56.11%, ഹരിയാന 62.91%, ഉത്തര്‍പ്രദേശ് 53.37%, ബിഹാര്‍ 59.29%, മധ്യപ്രദേശ് 60.40% എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പോളിങ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button