KeralaLatest News

പോസ്റ്റല്‍ വോട്ട് അട്ടിമറി; മിന്നല്‍ പരിശോധന പോലീസ് ശുചിമുറിയിലും, സി പി എം പ്രതിഷേധം അറിയിച്ചു.

കണ്ണൂര്‍: പോലീസുകാരുടെ തപാല്‍ വോട്ട് അട്ടിമറിച്ചെന്ന ആരോപണം നിലനില്‍ക്കെ കണ്ണൂരില്‍ പോലീസ് ശുചിമുറികളില്‍ വരെ നടത്തിയ മിന്നല്‍ പരിശോധനയില്‍ സി പി എം നേതൃത്വത്തിന് അതൃപ്തി. നടപടി പോലീസ് സേനയ്ക്ക് ആകമാനം അപമാനകരമായെന്നു രഹസ്യാന്വേഷണ വിഭാഗം ഡി ജി പിക്ക് റിപ്പോര്‍ട്ട് നല്‍കി. നടപടി പോലീസിന്റെ ആത്മവീര്യം നഷ്ടപ്പെടുത്തുന്ന നടപടി ആണെന്നും വഴിയില്‍ കിടന്നു തപാല്‍ വോട്ട് കിട്ടിയെന്ന പ്രചാരണം തെറ്റാണെന്നും ഒരു വിഭാഗം ഉദ്യോസ്ഥര്‍ക്ക് പരാതിയുണ്ട്. സംഭവത്തെക്കുറിച്ചു ജില്ലാ പോലീസ് മേധാവിയോട് വിശദീകരണം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. എന്നാല്‍ അദ്ദേഹം ഇത് വരെ പരസ്യ പ്രതികരണത്തിന് തയ്യാറായിട്ടില്ല.

കാസര്‍ഗോഡ് ജില്ലയിലെ ബേക്കല്‍ സ്റ്റേഷനില്‍ മാത്രം54 പോലീസ് ഉദ്യോഗസ്ഥര്‍ തപാല്‍ വോട്ട് ചെയ്യാനായി അപേക്ഷിച്ചിരുന്നു. കോട്ടിക്കുളം തപാല്‍ ഓഫീസ് മുഖേനയാണ് അതാത് ഉപ വരണാധികാരികള്‍ക്ക് ഇവര്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ ഇതില്‍ 46 പേര്‍ക്ക് തപാല്‍ ബാലറ്റ് ലഭിച്ചിട്ടില്ലെന്നു സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടില്‍ പറയുന്നു. അപേക്ഷ നല്‍കിയ 5 ഉദ്യോഗസ്ഥര്‍ ഇതേക്കുറിച്ചു ജില്ലാ വരണാധികാരിക്ക് പരാതി നല്‍കിയെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല.

തൃശൂര്‍ ജില്ലയിലും അന്വേഷണം നടന്നെങ്കിലും ആര്‍ക്കും പരാതിയില്ലെന്ന് നിലയില്‍ ഇതും അവസാനിക്കാനാണ് സാധ്യത. 200 ല്‍ ഏറെ തപാല്‍ വോട്ടുകളില്‍ ഇത്തരത്തില്‍ സിറ്റി, റൂറല്‍ പോലീസ് ജില്ലകളില്‍ നിന്ന് അസോസിയേഷന്‍ നേതാക്കള്‍ ക്രമക്കേട് നടത്തിയതായി ആരോപണമുണ്ട്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട എന്തെങ്കിലും പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്ന് തിരുവനന്തപുരം റേഞ്ച് ക്രൈം ബ്രാഞ്ച് ഐ ജി ഉത്തരവിറക്കിയിട്ടുണ്ട്. 16 നു മുന്‍പായി തപാല്‍ വോട്ട് ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കൈമാറണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button