CareerEducation & Career

ഡിപ്ലോമ കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം

ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ പോളിടെക്‌നിക് കോളേജുകളില്‍ 2019-20 വര്‍ഷത്തെ ത്രിവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. വടകര (കോഴിക്കോട് ഫോണ്‍: 04962524920, 8547005079), മാള (കല്ലേറ്റുംകര, 04802233240, 8547005080), മറ്റക്കര (കോട്ടയം, 04812542022, 8547005081), കല്യാശ്ശേരി (കണ്ണൂര്‍, 04972780287, 8547005082), പൈനാവ് (ഇടുക്കി, 04862232246, 8547005084), കരുനാഗപ്പള്ളി (കൊല്ലം, 04762623597, 8547005083) പൂഞ്ഞാര്‍ (കോട്ടയം, 04822209265, 8547005085) കുഴല്‍മന്നം (പാലക്കാട്, 04922272900, 8547005086) കോളേജുകളിലേക്കാണ് പ്രവേശനം.

മെയ് 30ന് വൈകുന്നേരം അഞ്ച് മണിവരെ പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റ് ഔട്ട് ആവശ്യമായ രേഖകളും 200 രൂപയുടെ ഡിഡിയും സഹിതം (എസ് സി/ എസ് ടിക്കാര്‍ക്ക് 100 രൂപ) ജൂണ്‍ മൂന്നിന് വൈകുന്നേരം നാല് മണിക്ക് മുന്‍പ് പ്രവേശനം ആഗ്രഹിക്കുന്ന കോളേജ് പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം. ഫോണ്‍. 4712322985, 4712322501

shortlink

Related Articles

Post Your Comments

Related Articles


Back to top button