Latest NewsFootball

ശനിദശ മാറാതെ റയൽ മാഡ്രിഡ്; സോസിഡാഡിനോടും നാണം കെട്ടു

സ്പാനിഷ് ലീഗിൽ വമ്പന്മാരായ റയൽ മാഡ്രിഡിനെ ശനിദശ വിട്ടൊഴിയുന്നില്ല. ഇന്നലെ നടന്ന മത്സരത്തിൽ താരതമ്യേന ദുർബലരായ റയൽ സോസിഡാഡിനോട് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് മുൻ ചാമ്പ്യന്മാർ നിലംപരിശായത്. ലീഗിൽ ഇപ്പോൾ 68 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് റയൽ. കിരീടം ഉറപ്പിച്ച്‌ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയെക്കാൾ 18 പോയിന്റിന്റെ വ്യത്യാസമാണ് സിദാന്റെ കുട്ടികൾക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള അത്ലറ്റികോ മാഡ്രിഡിനാകട്ടെ 75 പോയിന്റുകളുണ്ട്.

പ്രതാപ കാലത്തേക്ക് മടങ്ങി പോകുവാൻ സിദാനെ പരിശീലന സ്ഥാനത്ത് തിരിച്ചെത്തിച്ചിട്ടും റയലിന്റെ കളിമികവ് ഉയരുന്നില്ല. ഇതേ സമയം ഗെറ്റാഫയെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച ബാർസിലോണ കരുത്ത് കാട്ടി. ടീമിന് വേണ്ടി ചിലിയൻ താരം ആർതുറോ വിദാൽ ഒരു ഗോൾ നേടിയപ്പോൾ രണ്ടാം ഗോൾ സെൽഫ് ഗോളായിരുന്നു. ഇറ്റാലിയൻ ലീഗിൽ യുവന്റസും തോൽവി നേരിട്ടു. എ എസ് റോമയോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് യുവന്റസ് പരാജയപ്പെട്ടത്. എന്നാൽ യുവന്റസ് ലീഗിൽ നേരത്തെ കിരീടം ഉറപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button