Latest NewsNewsFootballSports

ചാമ്പ്യന്‍സ് ലീഗിൽ സിറ്റിക്കും റയലിനും പിഎസ്ജിയ്ക്കും ജയം, ചെൽസിക്ക് സമനില കുരുക്ക്

മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗിൽ ഇംഗ്ലീഷ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിക്ക് ജയം. ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് സിറ്റി പരാജയപ്പെടുത്തിയത്. 56-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഹാമിലൂടെ ഡോർ‍ട്ട്മുണ്ടാണ് ആദ്യ ഗോൾ നേടിയത്. ജോണ്‍ സ്റ്റോണ്‍സിലൂടെ 80-ാം മിനിറ്റിൽ സമനില ഗോൾ നേടിയ സിറ്റി 84-ാം മിനിറ്റിൽ എർലിങ് ഹാളണ്ടിലൂടെ വിജയ ഗോൾ നേടി.

ചാമ്പ്യന്‍സ് ലീഗിലെ നിലവിലെ ചാമ്പ്യന്‍മാരായ റയൽ മാഡ്രിഡിന് വിജയത്തുടർച്ച. ജർമൻ ക്ലബായ ആർബി ലെപ്സിഗിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് റയലിന്‍റെ ജയം. അവസാന പത്ത് മിനിറ്റിലാണ് റയലിന്‍റെ ഇരു ഗോളുകളും പിറന്നത്. റയലിനായി 80-ാം മിനിറ്റിൽ ഉറുഗ്വൻ താരം ഫെഡറിക്കോ വാൽവെര്‍‌ദെയും ഇഞ്ച്വറി ടൈമിൽ മാർക്കോ അസെൻസിയോയുമാണ് ലെപ്സിഗിന്‍റെ വലകുലുക്കിയത്.

ലീഗിൽ പിഎസ്‌ജിയും തുടർച്ചയായ രണ്ടാം ജയം സ്വന്തമായി. മക്കാബി ഹൈഫയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പിഎസ്‌ജി തോൽപ്പിച്ചത്. ഇസ്രായേൽ ക്ലബായ മക്കാബി ഹൈഫയാണ് പിഎസ്ജിയെ ഞെട്ടിച്ച് കൊണ്ട് മത്സരത്തിന്‍റെ 24-ാം മിനിറ്റിൽ ആദ്യം വലകുലുക്കിയത്. 37-ാം മിനിറ്റിൽ സൂപ്പർതാരം ലയണൽ മെസിയിലൂടെ ഗോൾ മടക്കി പിഎസ്ജി സമനില കണ്ടെത്തി.

Read Also:- വിറ്റാമിൻ ബി 12 കുറയുന്നതിന്റെ ലക്ഷണങ്ങളും, പരിഹാര മാർഗ്ഗങ്ങളും!

പിന്നീട് കളത്തിൽ പിഎസ്ജിയുടെ ആധിപത്യമായിരുന്നു. മെസിക്ക് പുറമെ നെയ്മറും എംബാപ്പെയും പിഎസ്ജിക്കായി ഗോളുകൾ നേടി. റോണ്‍ചെറിയാണ് മക്കാബിയ്ക്ക് വേണ്ടി ലക്ഷ്യം കണ്ടത്. അതേസമയം, ചെൽസിക്ക് സമനില കുരുക്ക്. സാൽസ്ബർഗിനെതിരായ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. 48-ാം മിനിറ്റിൽ ചെൽസിക്കായി റഹീം സ്റ്റർലിങ് ഗോൾ നേടി. 75-ാം മിനിറ്റിൽ ഒക്കാഫോറാണ് സാൾസ്ബർഗിനായി സമനില ഗോൾ നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button