KeralaLatest News

ഈ ട്രെയിൻ മൂന്നു ദിവസത്തേയ്ക്ക് റദ്ദാക്കി

തിരുവനന്തപുരം: മൂന്നു ദിവസത്തേയ്ക്ക് എറണാകുളം-ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ സര്‍വീസുകള്‍ റദ്ദാക്കി. എറണാകുളം-അങ്കമാലി, തൃശൂര്‍-വടക്കാഞ്ചേരി പാതയില്‍ റെയില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാലാണ് നടപടി. 14,15,16 തീയതികളിലെ എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍ (56370), ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ (56375) സര്‍വീസുകളാണ് പൂര്‍ണമായും റദ്ദാക്കിയത്.

ഈ ദിവസങ്ങളില്‍ ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ് (16127) എറണാകുളം ജങ്ഷനില്‍ രണ്ടു മണിക്കൂറോളം പിടിച്ചിടും. 14ന് എറണാകുളം-പൂനെ എക്സ്പ്രസും (22149) 15ന് തിരുവനന്തപുരം സെന്‍ട്രല്‍-ഹസ്രത്ത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസും (22655) ആലുവയ്ക്കും അങ്കമാലിക്കുമിടയില്‍ 25 മിനിറ്റോളം പിടിച്ചിടുമെന്നും റെയില്‍വേ അറിയിച്ചു.

shortlink

Post Your Comments


Back to top button