Latest NewsInternational

ഹോ​ക്കി മത്സര ഗ്രൗണ്ടിൽ മറിഞ്ഞുവീണ് വ്ളാ​ഡി​മി​ര്‍ പു​ടി​ന്‍

മോ​സ്കോ : ഹോ​ക്കി മത്സര ഗ്രൗണ്ടിൽ മറിഞ്ഞുവീണ് റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ളാ​ഡി​മി​ര്‍ പു​ടി​ന്‍. റ​ഷ്യ​യി​ലെ ബോ​ള്‍​ഷോ​യ് ഐ​സ്ഡോ​മി​ല്‍ ന​ട​ന്ന പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​ത്തിനിടെയാണ് സംഭവം.മത്സരത്തിന് ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടെ സൈഡ് ലൈനില്‍ അദ്ദേഹം വീഴുകയായിരുന്നു.

ചെറിയ പരിക്കുകൾ മാത്രമേ ഉള്ളുവെന്ന് വാർത്താ ഏജൻസി അറിയിച്ചു. വീണ ഉടനെ അദ്ദേഹം ചിരിച്ചുകൊണ്ട് എണീറ്റു. ദേ​ശീ​യ ഹോ​ക്കി ലീ​ഗ് താ​ര​ങ്ങ​ള്‍​ക്കൊ​പ്പ​മാ​ണ് 66 വയസുകാരനായ പു​ടി​നും ക​ള​ത്തി​ല്‍ ഇ​റ​ങ്ങി​യ​ത്. പു​ടി​നെ ഗോ​ള​ടി​ച്ചു ത​ക​ര്‍​ക്കാ​ന്‍ അ​നു​വ​ദി​ക്കു​ന്ന രീ​തി​യി​ലാ​ണ് എ​തി​ര്‍​ടീം ക​ളി​ച്ച​തെ​ന്ന് വി​മ​ര്‍​ശ​ന​മു​ണ്ട്.

https://www.youtube.com/watch?time_continue=45&v=WPcUi2DPvpk

shortlink

Related Articles

Post Your Comments

Related Articles


Back to top button