KeralaLatest News

കോട്ടയം വഴി 24 മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുമെന്ന് റെയില്‍വേയുടെ അറിയിപ്പ്

കോട്ടയം : കോട്ടയം വഴി 24 മണിക്കൂര്‍ ട്രെയിന്‍ ഗതാഗതം തടസപ്പെടുമെന്ന് റെയില്‍വേയുടെ അറിയിപ്പ്. കോട്ടയം നാഗമ്പടം മേല്‍പ്പാലം പൊളിച്ചുനീക്കുന്നതിന്റെ ഭാഗമായാണ് ജൂണില്‍ ഒരു ദിവസം പൂര്‍ണമായും ട്രെയിന്‍ ഗതാഗതം തടസപ്പെടുക. അതേസമയം ടെയിന്‍ ഗതാഗതത്തിന് തടസം നേരിടുന്നത് ഏത് ദിവസമാണെന്ന് അറിയിപ്പ് വന്നിട്ടില്ല.

സ്‌ഫോടനം നടത്തിയിട്ടും പൊളിച്ചുനീക്കാന്‍ സാധിയ്ക്കാത്ത നാഗമ്പടം പഴയ റെയില്‍വേ മേല്‍പാലം ഇനി മുറിച്ചു പൊളിച്ചുനീക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. വിദഗ്ധ പഠനം നടത്തിയ ശേഷമാണ് പാലം പൊളിക്കാന്‍ വീണ്ടും തീരുമാനമായത്. 305 ടണ്‍ ഭാരമുള്ള പഴയ പാലം തള്ളി വീഴ്ത്തി പൊളിക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടതിനെത്തുടര്‍ന്നു പുതിയ പദ്ധതിയാണ് നടപ്പാക്കുന്നത് എന്നു റെയില്‍വേ അധികൃതര്‍ അറിയിച്ചു. കരുത്തേറിയ പാലം മുറിച്ചു മാറ്റാനാണ് പുതിയ തീരുമാനം. ഇതിനായി പാലത്തിനു താഴെ നിന്നു വലിയ സ്റ്റീല്‍ പൈപ്പുകള്‍ ഉപയോഗിച്ച് പാലം ബലപ്പെടുത്തുകയാണ് ആദ്യപടി.

ഇതിനുശേഷം കോണ്‍ക്രീറ്റ് കട്ടര്‍ ഉപയോഗിച്ച് വിവിധ ഭാഗങ്ങളായി മുറിക്കും. ഭാരം കുറഞ്ഞ ഭാഗങ്ങള്‍ ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി മാറ്റുകയുമാണ് പദ്ധതിയുടെ വിവിധ ഘട്ടങ്ങള്‍. 22 മണിക്കൂറാണ് പ്രാഥമിക സമയമായി കണക്കാക്കുന്നത്. പാലം പൊളിക്കാന്‍ 24 മണിക്കൂര്‍ സമയമാണ് റെയില്‍വേ അനുവദിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button