KeralaLatest News

കൃഷ്ണപിള്ള സ്മാരകം തീവെച്ച് നശിപ്പിച്ച കേസ്: പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച നേതാവിനെതിരെ നടപടി

കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ ഷിബുവിന്റെ അമ്മയും കുടുംബാംഗങ്ങളും സാക്ഷികളായിരുന്നു

ആലപ്പുഴ: പി.കൃഷ്ണപിള്ള സ്മാരകം തീവെച്ച് നശിപ്പിച്ച സംഭവത്തില്‍ പാര്‍ട്ടി നേതൃത്വത്തെ വിമര്‍ശിച്ച കണ്ണര്‍കാട് ബ്രാഞ്ച് കമ്മിറ്റിയംഗം ഷിബു ചെല്ലിക്കണ്ടത്തി സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. തിങ്കളാഴ്ച ചേര്‍ന്ന കഞ്ഞിക്കുഴി സി.പി.എം. ഏരിയ കമ്മിറ്റി യോഗത്തിലാണ് ഷിബുവിനെതിരെ പാര്‍ട്ടി തീരുമാനമെടുത്തത്.

കൃഷ്ണപിള്ള സ്മാരകം തീവെയ്പ് കേസുമായി ബന്ധപ്പെട്ട് ഷിബു നടത്തിയ വെളിപ്പെടുത്തല്‍ പാര്‍ട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നാണ് യോഗത്തില്‍ വിലയിരുത്തിയിരുന്നു. കൂടാതെ തനിക്ക് തെറ്റുപറ്റിയതായി ഷിബു സമ്മതിച്ചതായും യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. ഷിബുവിനെതിരേ നടപടിയെടുക്കണമെന്ന് സി.പി.എം. കണ്ണര്‍കാട് ബ്രാഞ്ച് കമ്മിറ്റി യോഗവും ലോക്കല്‍ കമ്മിറ്റിയോഗവും ശുപാര്‍ശ ചെയ്തതിരുന്നു. ഇതിന്റെ അിസ്ഥാനത്തിലാണ് അടിയന്തരമായി ഏരിയ കമ്മിറ്റി യോഗംചേര്‍ന്നത്.

കൃഷ്ണപിള്ള സ്മാരകം കത്തിച്ച കേസില്‍ ഷിബുവിന്റെ അമ്മയും കുടുംബാംഗങ്ങളും സാക്ഷികളായിരുന്നു.  കേസില്‍ ഇവര്‍ മജിസ്‌ട്രേറ്റിന്‌ രഹസ്യ മൊഴിയും നല്‍കിയിരുന്നു. എന്നാല്‍ പാര്‍ട്ടി പ്രാദേശികനേതൃത്വവും പ്രതികളില്‍ ചിലരും തങ്ങളെ മൊഴിമാറ്റി പറയാന്‍ നിര്‍ബന്ധിച്ചുവെന്നായിരുന്നു ഷിബുവിന്റെ പരാതി.

എന്നാല്‍ ഇക്കാര്യം തെരഞ്ഞെടുപ്പുസമയത്ത് മുഹമ്മയിലെത്തിയ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അറിയിച്ചിരുന്നു. ഈവെളിപ്പെടുത്തലാണ് പുറത്താക്കലില്‍ കലാശിച്ചതെന്നും നടപടിയെടുത്തവര്‍ തങ്ങളുടെ വീട്ടിലെത്തി മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ചവര്‍ക്കെതിരേയും പ്രതികരിക്കണമെന്നും ഷിബു പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button