Latest NewsTennis

വില്യംസ് സഹോദരങ്ങൾ വീണ്ടും ഏറ്റുമുട്ടുന്നു; ഇക്കുറി ഇറ്റാലിയൻ ഓപ്പണിൽ

ടെന്നീസ് കളിക്കളത്തിലെ ഇതിഹാസങ്ങളായ വില്യംസ് സഹോദരങ്ങൾ വീണ്ടും ഏറ്റുമുട്ടാനൊരുങ്ങുന്നു. ഇറ്റാലിയൻ ഓപ്പണിന്റെ രണ്ടാം റൗണ്ടിലാണ് ഇരുവരും പരസ്പരം മത്സരിക്കുക. രണ്ടു പതിറ്റാണ്ടിനു മുൻപാണ് ഇവർ ഇതിനു മുൻപ് ഇറ്റാലിയൻ സീരിസിൽ നേർക്കുനേർ പോരാടിയത്. 37 കാരിയായ സെറീന വില്യംസ് 4 തവണ ഇറ്റലിയിൽ കിരീടം ചൂടിയിട്ടുണ്ട്. 38 വയസ്സുള്ള വീനസിനു ഒരു തവണ മാത്രമാണ് ഇറ്റാലിയൻ ഓപ്പൺ സ്വന്തമാക്കാനായത്. 30 തവണ ഈ സഹോദരങ്ങൾ പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. 18 തവണ സെറീനയും 12 തവണ വീനസും വിജയിച്ചു. അവസാനം ഏറ്റുമുട്ടിയത് കഴിഞ്ഞ വർഷത്തെ യു എസ് ഓപ്പണിലായിരുന്നു. അന്ന് സെറീനയ്‌ക്കൊപ്പമായിരുന്നു വിജയം. നിലവിലെ റാങ്കിങ്ങിൽ സെറീന 11 ആം സ്ഥാനത്തും വീനസ് 50ആം സ്ഥാനത്തുമാണ്. പ്രായാധിക്യവും പരുക്കും ഇരുവരുടെയും പ്രകടനത്തെ ബാധിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button