Latest NewsNewsSportsTennis

 15 കാരി കൊക്കോ ഗോഫിന് മുന്നില്‍ വീണ്ടും കാലിടറി വീനസ് വില്ല്യംസ് ; ഷറപ്പോവയ്ക്കും പരാജയം

ഓസ്ട്രേലിയന്‍ ഓപ്പണില്‍ ആദ്യ റൗണ്ടില്‍ ഇതിഹാസതാരം വീനസ് വില്യംസിനെ വീണ്ടും പരാജയപ്പെടുത്തി 15കാരി കൊക്കോ ഗോഫ്. 6 മാസങ്ങള്‍ക്ക് മുമ്പ് വിംബിള്‍ഡനില്‍ സംഭവിച്ചത് അത് വീണ്ടും ആവര്‍ത്തിക്കപ്പെടുകയായിരുന്നു. തന്റെ ആദ്യ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മികച്ച പ്രകടനം തന്നെയാണ് 15കാരിയായ ഗോഫ് പുറത്തെടുത്തത്. 39 കാരിയായ വീനസിന്റെ പരിചയസമ്പത്തിനെ അനായാസമാണ് താരം മറികടന്നത്.

മത്സരത്തില്‍ ടൈബ്രെക്കറിലേക്ക് നീണ്ട ആദ്യ സെറ്റില്‍ വീനസിന്റെ പരിചയസമ്പത്തിനെ മറികടന്ന ഗോഫ് 7-6 നു ആദ്യ സെറ്റ് സ്വന്തമാക്കി. രണ്ടാം സെറ്റിലും മികവ് തുടര്‍ന്ന ഗോഫ് 6-3 നു രണ്ടാം സെറ്റും മത്സരവും സ്വന്തമാക്കി. സോറേന ക്രിസ്റ്റിയാണ് ഗോഫിന്റെ രണ്ടാം റൗണ്ടിലെ എതിരാളി.

അതേസമയം റഷ്യന്‍ താരം മരിയ ഷറപ്പോവയ്ക്കും ആദ്യ റൗണ്ടില്‍ പരാജയപ്പെട്ടു. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മരിയ ഷറപ്പോവ ക്രൊയേഷ്യന്‍ താരമായ ഡൊന്ന വെകിചിനോട് പരാജയപ്പെട്ടത്. സ്‌കോര്‍ 6-3,6-3.

അതേസമയം ബ്രിട്ടീഷ് താരം 12 സീഡ് യോഹാന കോന്റെ ആദ്യ റൗണ്ടില്‍ പുറത്തായി. ഒന്‍സ് ജബേര്‍ 6-4,6-2 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് ബ്രിട്ടീഷ് താരത്തെ അട്ടിമറിച്ചത്. അതേസമയം 10-ാം സീഡ് അമേരിക്കയുടെ മാഡിസണ്‍ കീയ്സ് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. റഷ്യയുടെ ദാരിയ കസാത്കിനയെ 6-3, 6-1 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് കീയ്സ് മറികടന്നത്. മറ്റൊരു മത്സരത്തില്‍ ചെക്ക് റിപ്ലബിക്കിന്റെ പ്ലിസ്‌കോവ ഫ്രാന്‍സിന്റെ മ്ലാഡെനോവികിനെ പരാജയപ്പെടുത്തി. 6-1,7-5 സ്‌കോറിനായിരുന്നു പ്ലിസ്‌കോവയുടെ വിജയം

shortlink

Related Articles

Post Your Comments

Related Articles


Back to top button