Latest NewsNewsSportsTennis

ഓസ്ട്രേലിയന്‍ ഓപ്പണ്‍ ; സെമിഫൈനലില്‍ ഫെഡററും ദ്യോക്കോവിച്ചും നേര്‍ക്കുനേര്‍

ഓസ്ട്രേലിയന്‍ ഓപ്പണ്‍ സെമിഫൈനലില്‍ റോജര്‍ ഫെഡററും നൊവാക് ദ്യോക്കോവിച്ചും നേര്‍ക്കുനേര്‍ വരുന്നു. ലോക ടെന്നീസിലെ എക്കാലത്തെയും വലിയ ഇതിഹാസതാരം ആയി കണക്കാക്കുന്ന ഫെഡററും ആധുനിക കാലത്തെ മികച്ച താരം ആയ ദ്യോക്കോവിച്ചും പരസ്പരം ഏറ്റുമുട്ടുമ്പോള്‍ ആരാധകര്‍ക്ക് മികച്ച ആരു മത്സരം തന്നെയാകും ലഭിക്കുക. ഈ ഒരുല മത്സരത്തോടെ കരിയറില്‍ ഇത് 50 മത്തെ തവണയാവും ഇരുവരും പരസ്പരം ഏറ്റുമുട്ടുക എന്ന പ്രത്യേകതയുമുണ്ട്.

32 കാരനായ ദ്യോക്കോവിച്ചിനു എതിരെ 38 കാരന്‍ ആയ ഫെഡറര്‍ ഇറങ്ങുമ്പോള്‍ പ്രായം തളര്‍ത്താത്ത പോരാളിയുടെ വീര്യം എത്രത്തോളം ഉണ്ടെന്ന് കണ്ടറിയാം. ഓസ്ട്രേലിയന്‍ ഓപ്പണ്‍ 7 തവണ ജയിച്ച ദ്യോക്കോവിച്ചും 6 തവണ ജയിച്ച ഫെഡററും കഴിഞ്ഞ വര്‍ഷം നടന്ന വിംബിള്‍ഡണ്‍ ഫൈനലിലാണ് അവസാനം ആയി മുഖാമുഖം വന്ന ഗ്രാന്റ് സ്ലാം മത്സരം. അന്ന് വിജയം ദ്യോക്കോവിച്ചിനൊപ്പമായിരുന്നു. അന്ന് കയ്യില്‍ കിട്ടിയ മത്സരം കൈവിട്ട ഫെഡറര്‍ വിംബിള്‍ഡണ്‍ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം ഏറിയ മത്സരത്തില്‍ ആണ് തോറ്റത്.

ഇത് വരെ 49 തവണ ഇരുവരും ഏറ്റുമുട്ടിപ്പോള്‍ ദ്യോക്കോവിച്ച് 26 എണ്ണത്തിലും ഫെഡറര്‍ 23 എണ്ണത്തിലും ജയം കണ്ടു. ഓസ്ട്രേലിയന്‍ ഓപ്പണില്‍ പരസ്പരം 4 തവണ കണ്ടുമുട്ടിയതില്‍ 3 തവണയും ദ്യോക്കോവിച്ചാണ് ജയം കണ്ടത്. വിംബിള്‍ഡണിലും 4 തവണ കണ്ടുമുട്ടിയതില്‍ 3 എണ്ണത്തിലും ജ്യോക്കോവിച്ച് ജയം കണ്ടു. ഗ്രാന്റ് സ്ലാമുകളില്‍ 16 തവണയാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടിയത്. ഇതില്‍ 10 എണ്ണത്തില്‍ ദ്യോക്കോവിച്ചും 6 എണ്ണത്തില്‍ ഫെഡററും ജയിച്ചു. ഇതുവരെ 19 തവണ ഫൈനലുകളില്‍ ഇരു താരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ 13 തവണ ദ്യോക്കോവിച്ച് വിജയിച്ചപ്പോള്‍ 6 എണ്ണത്തില്‍ മാത്രമാണ് ഫെഡറര്‍ക്ക് വിജയിക്കാന്‍ സാധിച്ചത്.

ഫ്രഞ്ച് ഓപ്പണില്‍ രണ്ട് തവണ ഇരുതാരങ്ങളും ഏറ്റുമുട്ടിയപ്പോള്‍ ഓരോരുത്തരും ഓരോ വിജയം വീതം സ്വന്തമാക്കി. യു.എസ് ഓപ്പണില്‍ 6 തവണ പരസ്പരം കണ്ടുമുട്ടിയപ്പോഴും 3 വീതം ജയങ്ങള്‍ ആണ് ഇരുതാരങ്ങളും നേടിയത്. 16 ഗ്രാന്റ് സ്ലാം നേട്ടങ്ങളും ആയി ദ്യോക്കോവിച്ച് നില്‍ക്കുമ്പോള്‍ 20 ഗ്രാന്റ് സ്ലാമുകള്‍ ആണ് ഇതിഹാസ താരം ഫെഡററിന്റെ കൈമുതല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button