Latest NewsFootball

പരിശീലകന്‍ ഷറ്റോരിയെ സ്വന്തമാക്കാൻ കരുക്കൾ നീക്കി കേരള ബ്ലാസ്റ്റേഴ്‌സ്

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ പരിശീലകൻ എല്‍കോ ഷറ്റോരി ടീം വിടാനായി ഒരുങ്ങുന്നതായി സൂചന. അതേസമയം നോര്‍ത്ത് ഈസ്റ്റ് വിടുന്ന ഷറ്റോരിയെ സ്വന്തമാക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് കരുക്കൾ നീക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഷറ്റോരിയുമായി ചര്‍ച്ചകള്‍ നടത്തിയതായും കരാര്‍ വാക്കാല്‍ അംഗീകരിച്ചതായുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

47കാരനായ എല്‍കോ ഷറ്റോരി യുവേഫ പ്രൊ ലൈസന്‍സ് ഉള്ള ആളാണ്. മുമ്ബ് ഇന്ത്യന്‍ ക്ലബുകളായ ഈസ്റ്റ് ബംഗാള്‍, യുണൈറ്റഡ് സ്പോര്‍ട്സ് എന്നീ ടീമുകളെയും പരിശീലിപ്പിച്ചിട്ടുണ്ട്‌. അല്‍ ജസീറ, മസ്കറ്റ് ക്ലബ് തുടങ്ങിയ പ്രമുഖ ടീമുകള്‍ക്ക് ഒപ്പവും പ്രവര്‍ത്തിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button