Latest NewsInternational

7.05 തീവ്രതയില്‍ അതിശക്തമായ ഭൂകമ്പം

ഹോങ്കോംഗ്: 7.05 തീവ്രതയില്‍ അതിശക്തമായ ഭൂകമ്പം . പാപ്പുവ ന്യൂഗിനിയയെ വിറപ്പിച്ചാണ് അതിശക്തമായ വന്‍ ഭൂകമ്പം ഉണ്ടായിരിക്കുന്നത്. കൊകൊപോയില്‍ നിന്ന് 28 മൈല്‍ അകലെ ഭൂകമ്പ മാപിനിയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. എന്നാല്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പു നല്‍കിയെങ്കിലും പിന്നീടു പിന്‍വലിച്ചു.

കഴിഞ്ഞ വര്‍ഷം മേഖലയിലുണ്ടായ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തില്‍ 125 പേര്‍ മരിച്ചിരുന്നു. പസഫിക്കില്‍ ഭൂകമ്ബങ്ങള്‍ക്കു സാധ്യതയുള്ള ‘റിംഗ് ഓഫ് ഫയര്‍’ മേഖലയിലാണ് പാപ്പുവ ന്യൂഗിനിയയുടെ സ്ഥാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button