Latest NewsIndia

ഷോ​പ്പിം​ഗ് മാ​ളി​നു സ​മീ​പം സ്ഫോടനം; പരിക്കേറ്റവരുടെ നില ഗുരുതരം

ഗോ​ഹ​ട്ടി: ഗോ​ഹ​ട്ടി​യി​ല്‍ തി​ര​ക്കേ​റി​യ ഷോ​പ്പിം​ഗ് മാ​ളി​നു പു​റ​ത്തു​ണ്ടാ​യ ഗ്ര​നേ​ഡ് സ്ഫോ​ട​ന​ത്തി​ല്‍ 12 പേ​ര്‍​ക്ക് പരിക്ക്. ഇവരെ ഗോ​ഹ​ട്ടി​യി​ലെ മൂ​ന്നു ആ​ശു​പ​ത്രി​ക​ളി​ലാ​യി പ്ര​വേ​ശി​പ്പി​ച്ചു. ഇതിൽ ര​ണ്ടു പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണെന്നാണ് സൂചന. സം​ഭ​വ​ത്തി​ല്‍ ര​ണ്ട് എ​സ്‌എ​സ്ബി ജ​വാ​ന്‍​മാ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ​ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു പേ​ര്‍ മാ​ളി​നു മു​ന്നി​ലേ​ക്ക് ഗ്ര​നേ​ഡ് എ​റി​യു​ക​യാ​യി​രു​ന്നു. ഉ​ള്‍​ഫ​യു​ടെ പ​രേ​ഷ് ബ​റു​വ നേ​തൃ​ത്വം ന​ല്‍​കു​ന്ന വി​ഭാ​ഗം ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടുത്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button