Latest NewsIndia

ഫിജിയിലെ ആദ്യത്തെ സുപ്രീം കോടതി ജഡ്ജിയായി ഇന്ത്യക്കാരന്‍

2018 ഡിസംബര്‍ 31നാണ് സുപ്രീം കോടതി ജഡ്ജി സ്ഥാനത്തു നിന്നും മദന്‍ ഭീംറാവു ലോകുര്‍ വിരമിച്ചത്

ന്യൂഡല്‍ഹി: മുന്‍ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ഭീംറാവു ലോകുറിനെ ഫിജിയിലെ സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് മദന്‍ ഭീംറാവു ലോകുറിനെ നിയമിച്ചു. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന്‍ ഫിജിയിലെ സുപ്രീംകോടതിയില്‍ ന്യായാധിപനായി നിയമിക്കുന്നത്. മൂന്നു വര്‍ഷത്തേയ്ക്കാണ് നിഗമനം.

2018 ഡിസംബര്‍ 31നാണ് സുപ്രീം കോടതി ജഡ്ജി സ്ഥാനത്തു നിന്നും മദന്‍ ഭീംറാവു ലോകുര്‍ വിരമിച്ചത്. അന്നു തന്നെ അദ്ദേഹത്തിനെ ന്യായാധിപനായി ക്ഷണിച്ചുകൊണ്ട് ഫിജി സുപ്രീം കോടതിയുടെ കത്ത് അദ്ദേഹത്തിന് ലഭിച്ചെങ്കിലും അതിനു മറുപടി നല്‍കിയിരുന്നു. പിന്നീട് ഇപ്പോഴാണ് ഫിജിയിലെ ന്യായാധിപനാകാന്‍ അദ്ദേഹം തീരുമാനിച്ചത്. ഓഗസ്റ്റ് 15 ന് മദന്‍ ലോകുര്‍ ഫിജി സുപ്രീം കോടതി ജഡ്ജിയായി ചുമതലയേല്‍ക്കും.

ഇന്ത്യയിലെ സുപ്രീംകോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചുള്ള പരിചയം ഫിജിയില്‍ സഹായകരമാകുമെന്നു കരുതുന്നു കൂടാതെ ഫിജിയിലെ നീതിന്യായ സംവിധാനത്തെ അടുത്തറിയാനുള്ള അവസരമാണിത്. വളരെ താത്പര്യമുണര്‍ത്തുന്ന ക്ഷണമാണിതെന്നും അതിനാല്‍ അത് സ്വീകരിക്കുന്നുവെന്നും ജസ്റ്റിസ് മദന്‍ ഭീംറാവു ലോകുര്‍ പറഞ്ഞു. നിരവധി ഇന്ത്യക്കാരും ഇന്ത്യന്‍ വംശജരും ഉള്ള പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമാണ് ഫിജി.

shortlink

Related Articles

Post Your Comments

Related Articles


Back to top button