Latest NewsSaudi ArabiaGulf

മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ സൗദി കോടതിയുടെ ഉത്തരവ് : ഇതിന് പുറകിലുള്ള സംഭവം ഇങ്ങനെ

റിയാദ് : മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ കോടതി ഉത്തരവ്. മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ വലത് കൈപ്പത്തി മുറിച്ച് മാറ്റാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. സൗദിയിലെ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. ആലപ്പുഴ നൂറനാട് സ്വദേശിയായ യുവാവിന്റെ കൈപത്തി മുറിച്ചുമാറ്റാനാണ് കോടതി ഉത്തരവിട്ടത്. സൗദിയിലെ തെക്കുഭാഗത്തെ അബഹയില്‍ ; ഉള്ള ഭക്ഷണശാലയുടെ പണം സൂക്ഷിക്കുന്ന അറയില്‍ നിന്നും പണം കാണാതായ കേസിലാണ് മലയാളി യുവാവ് അറസ്റ്റിലായത്. ഒരു ലക്ഷത്തി പതിനായിരം റിയാലായിരുന്നു കാണാതായത്.

കൂടെ ജോലി ചെയ്തിരുന്ന മറ്റ് രണ്ട് സുഹൃത്തുക്കള്‍ സാക്ഷി പറയുകയും മലയാളി യുവാവ് കുറ്റം സമ്മതിക്കുകയും ചെയ്തിരുന്നു. മോഷണം നടന്നതായി സ്ഥാപന അധികൃതര്‍ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി പരിശോധനയില്‍ മോഷ്ടിച്ച തുക കുളിമുറിയില്‍ നിന്നും കണ്ടെത്തുകയും ചെയ്തിരുന്നു. കുറ്റം തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ശരീഅത്ത് നിയമപ്രകാരമാണ് കോടതി ശിക്ഷ വിധിച്ചത്.

ഇതേ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന മറ്റൊരു സുഹൃത്ത് അയാളുടെ മാതാവിന് ചികിത്സക്കായി നാട്ടില്‍ പോയപ്പോള്‍ ഈ യുവാവ് ജാമൃം നിന്നിരുന്നു. എന്നാല്‍ നാട്ടില്‍ പോയ സുഹൃത്ത് തിരിച്ച് വരാതിരുന്നതിനാല്‍ കടയുമടമ ഇയാളില്‍ നിന്ന് ഇരുപത്തിനാലായിരം റിയാല്‍ ഈടാക്കിയിരുന്നു.ഇതിന് പകരമായി സ്‌പോണ്‍സറുടെ റസ്റ്റോറന്റില്‍ നിന്ന് 24,000 റിയാല്‍ എടുക്കുകയായിരുന്നു ലക്ഷ്യമെന്ന് യുവാവ് പറയുന്നു. കോടതി വിധിക്കെതിരെ റമദാന്‍ പതിനേഴിനകം അപ്പീലിന് പോകാന്‍ കോടതി അനുവാദം നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button