KeralaLatest News

ടിസിക്കായി ലക്ഷങ്ങൾ ആവശ്യപ്പെട്ട് സ്കൂളുകൾ ; രക്ഷിതാക്കൾ പരാതി നൽകി

മലപ്പുറം : വിദ്യാർത്ഥികളുടെ ടിസിക്കായി സ്കൂളുകൾ ലക്ഷങ്ങൾ ആവശ്യപ്പെട്ടുവെന്ന് പരാതി. എട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും പരാതി നൽകി. മലപ്പുറം എടക്കരയിലുള്ള ഗുഡ് ഷെപ്പേർഡ് സ്കൂളിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. ടിസി നൽകണമെങ്കിൽ പ്ലസ് വൺ,പ്ലസ് ടു ഫീസുകൾ ഒരുമിച്ച് അടയ്ക്കണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു.

കുട്ടികൾക്ക് ടിസി നൽകണമെങ്കിൽ ഒരു ലക്ഷത്തിൽ അധികം പണം നൽകണമെന്ന് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടു. രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകി. ഏകജാലകം വഴി പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ട തീയതി ഇന്ന് അവസാനിക്കാനിരിക്കെയാണ് സ്കൂൾ അധികൃതർ ഇത്തരത്തിൽ പെരുമാറുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button