KeralaLatest NewsIndia

പ്ലസ്ടു ഫലം അറിയാന്‍ സ്കൂളില്‍ പോയ വിദ്യാര്‍ത്ഥിയെ കാണാനില്ല

തിരുവല്ല: പ്ലസ്ടു പരീക്ഷാ ഫലം അറിയാന്‍ സ്കൂളിലേക്ക് പോയ വിദ്യാര്‍ത്ഥിയെ കാണാനില്ലെന്ന് പരാതി. തിരുവല്ല നെല്ലാട് ചക്കാലവീട്ടില്‍ വര്‍​ഗീസിന്‍റെ മകന്‍ സിജുവിനെയാണ് കാണാതായത്. മെയ് എട്ടിന് പരീക്ഷാ ഫലം അറിയാനെന്ന് പറഞ്ഞാണ് സിജു വീട്ടില്‍ നിന്ന് പോയത്.പിന്നീട് തിരിച്ചെത്തിയില്ല.

തുടര്‍ന്ന് ബന്ധുക്കള്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ഉള്‍പ്പെടെയുള്ളവര്‍ക്കാണ് പരാതി നല്‍കിയത്. മൊബൈല്‍ ഫോണും വിദ്യാര്‍ത്ഥിക്ക് ഉണ്ടായിരുന്നില്ല. ആരുമായും അധികം സൗഹൃദം പുലര്‍ത്താത്ത പ്രകൃതമാണ് സിജുവിന്‍റേതെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥി പ്ലസ്ടുവിന് പരാജയപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button