Latest NewsEducationEducation & Career

ഈ തസ്തികയിൽ കോസ്റ്റ് ഗാര്‍ഡില്‍ ഒഴിവ്

പത്താംക്ലാസുകാര്‍ക്ക് കോസ്റ്റ് ഗാര്‍ഡില്‍ അവസരം. നാവിക് (ഡൊമസ്റ്റിക് ബ്രാഞ്ച്-കുക്ക്, സ്റ്റ്യുവാര്‍ഡ്) തസ്തികയിലേക്ക് . അവിവാഹിതരായ ആണ്‍കുട്ടികള്‍ക്ക് ഓൺലൈനായി അപേക്ഷിക്കാം. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

ജൂണ്‍ 5 മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങുക. കേരളമുള്‍പ്പെടുന്ന വെസ്റ്റേണ്‍ സോണില്‍നിന്നുള്ള അപേക്ഷകര്‍ക്ക് മുംബൈയിലാണ് പരീക്ഷാകേന്ദ്രം. ജൂണ്‍ 20-26 തീയതിക്കുള്ളില്‍ അഡ്മിറ്റ്കാര്‍ഡ് വെബ്സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. തിരഞ്ഞെടുക്കപ്പെട്ടവരുടെ പട്ടിക 2019 സെപ്റ്റംബറില്‍ പ്രസിദ്ധപ്പെടുത്തുകയും ഇവർക്കുള്ള പരിശീലനം 2019 ഒക്ടോബറില്‍ ആരംഭിക്കുകയും ചെയ്യും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക്ക് ചെയ്യുക
അവസാന തീയതി : ജൂണ്‍ 10

Tags

Post Your Comments

Related Articles


Back to top button
Close
Close