Latest NewsUAE

ചെറു വിമാനം തകര്‍ന്നു വീണു: മരണം നാലായി

ദു​ബാ​യ്: ദു​ബാ​യിയില്‍ ചെറുവിമാനം തകര്‍ന്ന സംഭവത്തില്‍ മരണം നാലായി. മൂ​ന്നു ബ്രി​ട്ടീ​ഷു​കാ​രും ഒ​രു ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​ര​നു​മാ​ണ് മ​രി​ച്ച​ത്. ബ്രി​ട്ട​ണി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന ഡ​യ​മ​ണ്ട് എ​യ​ര്‍​ക്രാ​ഫ്റ്റെ​ന്ന ചെറുവിമാനമാണ് തകര്‍ന്നത്.ഇന്നലെ രാത്രി 7.30നാണ് അപകടം നടന്നത്. മരിച്ച നാലു പേരില്‍ രണ്ടു പേര്‍ പൈലറ്റുമാരാണ്. ഇവരുടെ മരണം ഇന്നലെ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നാലു പേര്‍ക്ക് സഞ്ചരിക്കാവുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്.ദു​ബാ​യ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഹ​ബി​നു തെ​ക്ക് അ​ഞ്ച് കി​ലോ​മീ​റ്റ​ര്‍ മാ​റി​യാ​യി​രു​ന്നു അ​പ​ക​ടം.സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ് വിമാനം തകര്‍ന്നുവീണതെന്ന്‍ ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

അപകടത്തെത്തുടര്‍ന്ന് ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നായ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം 45 മിനിറ്റിലേറെ തടസപ്പെട്ടിരുന്നു. ലാന്‍ഡ് ചെയ്യാനെത്തിയ ചില വിമാനങ്ങളോട് വട്ടമിട്ട് പറക്കാന്‍ നിര്‍ദ്ദേശിക്കുകയും, മറ്റു ചില വിമാനങ്ങള്‍ സമീപ വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിടുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button