Latest NewsNewsInternational

ഹെലിക്കോപ്റ്ററും വിമാനവും കൂട്ടിയിടിച്ച് തകര്‍ന്നു

മാഡ്രിഡ്‌•സ്പെയിനില്‍ ഹെലിക്കോപ്റ്ററും ചെറുവിമാനവും കൂട്ടിയിടിച്ച് തകര്‍ന്ന് രണ്ട് കുട്ടികള്‍ ഉള്‍പ്പടെ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച സ്പെയിനിലെ മല്ലോര്‍ക ദ്വീപിന് മുകളിലാണ് സംഭവം. പ്രാദേശിക സമയം ഉച്ചക്ക് 1.35 ഓടെയാണ് വിമാനം ഇന്‍ക പട്ടണത്തില്‍ തകര്‍ന്നു വീണത്.

ALSO READ: ഒമാനിൽ വാഹനാപകടം : അഞ്ചു പേർക്ക് ദാരുണാന്ത്യം

ഹെലിക്കോപ്റ്ററില്‍ മൂന്ന് മുതിര്‍ന്നവരും രണ്ട് കുട്ടികകളും ചെറുവിമാനത്തില്‍ പ്രദേശവാസികളായ രണ്ട് പുരുഷന്മാരുമാണ് ഉണ്ടായിരുന്നത്.

സൈറ്റ് സീയിംഗ് ടൂറിന് പുറപ്പെട്ടതായിരുന്നു ഹെലിക്കോപ്റ്ററെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അപകടത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button