Latest NewsOmanGulf

ഒമാനിൽ വാഹനാപകടം : അഞ്ചു പേർക്ക് ദാരുണാന്ത്യം

മസ്‌ക്കറ്റ് : വാഹനാപകടത്തിൽ അഞ്ചു പേർക്ക് ദാരുണാന്ത്യം. ബാത്തിന ഗവര്‍ണറേറ്റിലെ സുവൈഖ് റൗണ്ട് എബൗട്ടിന് സമീപം ഇന്നലെ ഉച്ചയോടെ ട്രക്കും ടാക്‌സി കാറും തമ്മില്‍ കൂട്ടിയിടിച്ചായിരുന്നു അപകടം.  രണ്ടു  ഒമാനികളും മൂന്ന്  വിദേശികളുമാണ് മരിച്ചത്. ഏഷ്യക്കാരനായ വിദേശിക്ക് സാരമായി പരിക്കേറ്റു. വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. അഞ്ച് പേരും സംഭവ സ്ഥലത്തുവെച്ചു തന്നെ മരണപ്പെട്ടെന്നാണ് റിപ്പോർട്ട്. മൃതദേഹങ്ങൾ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.

Also read :ദുബായിലുണ്ടായ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button