Latest NewsCarsAutomobile

ഇന്ത്യയില്‍ കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതി നടപ്പാക്കാൻ ഒരുങ്ങി പ്രമുഖ കാർ കമ്പനി

ഇന്ത്യയില്‍ കാറുകള്‍ വാടകയ്ക്ക് നല്‍കാൻ ഒരുങ്ങി ഹ്യുണ്ടായ് മോട്ടോഴ്‌സ്‌. കാര്‍ ലീസിങ്, ഫ്ളീറ്റ് മാനേജ്മെന്റ് കമ്പനിയായ ald ഓട്ടോമോട്ടീവുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിലൂടെ വലിയ തുക നല്‍കാതെ ഉപഭോക്താക്കള്‍ക്ക് കാര്‍ സ്വന്തമാക്കി ഉപയോഗിക്കാനുള്ള അവസരമായിരിക്കും കമ്പനി നൽകുന്നത്. ശമ്പളക്കാര്‍, പ്രൊഫഷണല്‍സ്, ചെറിയ-ഇടത്തരം സംരഭകര്‍, കോര്‍പ്പറേറ്റ്, പൊതുമേഖ സ്ഥാപനങ്ങളിലെ ജോലിക്കാര്‍ തുടങ്ങിയവര്‍ക്ക് പുതിയൊരു കാര്‍ സ്വന്തമാക്കാനുള്ള മികച്ച ബദല്‍ മാര്‍ഗമായിരിക്കും ഈ വാടക കാര്‍ പദ്ധതിയെന്നു ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ അറിയിച്ചു.

HYUNDAI LOGO

ഡല്‍ഹി എന്‍സിആര്‍, മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ ഇത് നടപ്പാക്കുക. ഹ്യുണ്ടായ് നിരയിലെ എല്ലാ മോഡലുകളും മാസ വാടകയില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം. തിരഞ്ഞെടുക്കുന്ന മോഡല്‍, സിറ്റി എന്നിവയെ അടിസ്ഥാനപ്പെടുത്തി മിനിമം രണ്ട് മുതല്‍ അഞ്ച് വര്‍ഷം വരെ കാര്‍ വാടക വ്യവസ്ഥയിൽ ഉപയോഗിക്കാൻ സാധിക്കും. പുതിയ കാര്‍ വാങ്ങുമ്പോള്‍ ഉണ്ടാകുന്ന വലിയ പ്രാരംഭ ചെലവ്, ടാക്സ്, ഇന്‍ഷുറന്‍സ്, എന്നിവയെല്ലാം ഇതിലൂടെ ലഭിക്കാൻ സാധിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button