Latest NewsKerala

കെഎം മാണിയുടെ 41ാം ചരമദിനം ഇന്ന്; കാരുണ്യദിനമായി ആചരിക്കും

പാലാ: കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെഎം മാണിയുടെ 41ാം ചരമദിനമായ ഇന്ന് കാരുണ്യദിനമായി ആചരിക്കും. കുടുംബാംഗങ്ങളുടെ നേതൃത്വത്തില്‍ ആയിരിക്കും ഇന്ന് ചടങ്ങുകള്‍. രാവിലെ 9ന് സെന്റ് തോമസ് കത്തീഡ്രലില്‍ കുര്‍ബാന, കബറിടത്തിങ്കല്‍ പ്രാര്‍ഥന എന്നിവ ഉണ്ടാകും. ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജേക്കബ് മുരിക്കന്‍, മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ എന്നിവരാണ് ചടങ്ങുകൾക്ക് നേതൃത്വം നൽകുന്നത്. കൂടാതെ ദേശത്തെ എല്ലാ അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും , എല്ലാ ജില്ലയിലും ഓരോ അഗതി മന്ദിരത്തിലെങ്കിലും ഉച്ചഭക്ഷണം നല്‍കാനും ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close