Latest NewsKerala

അറിയിപ്പുകള്‍ നല്‍കാന്‍ ട്രോളുകളുമായി എംജി സര്‍വകലാശാല

കോട്ടയം: പുതിയ അധ്യയനവര്‍ഷത്തെ പ്രവേശന അറിയിപ്പുകള്‍ നല്‍കാന്‍ ട്രോളുകളുമായി എംജി സര്‍വകലാശാല. പ്രേമം സിനിമയിലെ മേരിയും ജോര്‍ജും തമ്മിലുള്ള രംഗമാണ്‌ ട്രാേളിനായി ഉപയോഗിച്ചത്. മേരി എവിടാ ഡിഗ്രിക്ക് ചേരുന്നത്’. ‘എം.ജി.യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള കോളേജിലാ’. ‘മെയ് 27 വരെ www.cap.mgu.ac.in എന്ന സൈറ്റിലൂടെ അപേക്ഷിക്കാം. കേരളത്തിലെ നമ്ബര്‍ വണ്‍ യൂണിവേഴ്‌സിറ്റിയല്ലേ’- ഇങ്ങനെയാണ് ട്രോള്‍. ‘മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റി കേരള ‘ എന്ന പേരിലുള്ള ഫേസ്ബുക്ക് പേജിലൂടെയാണ് ട്രോൾ പുറത്തുവിട്ടത്. കേരളത്തില്‍ ആദ്യമായാണ് ഒരു സര്‍വകലാശാല ട്രാേളും എഫ്.ബി. പേജും തയ്യാറാക്കുന്നത്. സര്‍വകലാശാല പബ്‌ളിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തിലാണ് ഈ പേജ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button