Latest NewsIndia

പ്രഗ്യക്ക് മാപ്പില്ലെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ത്ഥി പ്രഗ്യ സിംഗ് ഠാക്കൂരിനെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്ര പിതാവ് മഹാത്മ ഗാന്ധിയെ അപമാനിച്ച വിഷയത്തില്‍ പ്രഗ്യക്ക് മാപ്പില്ലെന്ന് മോദി പറഞ്ഞു. ഗാന്ധിജിയെ അപമാനിച്ച പ്രഗ്യയോട് ഒരിക്കലും പൊറുക്കാനാവില്ലെന്ന് നരേന്ദ്ര മോദി പറഞ്ഞു. പ്രഗ്യയുടെ വാക്കുകള്‍ അതിദാരുണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

മക്കള്‍ നീതിമയ്യം നേതാവ് കമല്‍ ഹാസന്‍ ഗോഡ്‌സെയ്‌ക്കെതിരെ ഉന്നയിച്ച പരാമര്‍ശത്തെ വിമര്‍ശിച്ചാണ് പ്രഗ്യ വിവാദത്തിലായത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ തീവ്രവാദി ഹിന്ദുവായ ഗോഡ്‌സെ ആണെന്നന്നായിരുന്നു കമലഹാസന്റെ പ്രസ്താവന. എന്നാല്‍ ഗോഡ്‌സെ തീവ്രവാദിയാണെന്ന് പറയുന്നവര്‍ ആത്മപരിശോധന നടത്തണമെന്നും ഇവര്‍ക്ക് തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മറുപടി നല്‍കുമെന്നുമായിരുന്നു പ്രഗ്യയുടെ പ്രതികരണം.

പരാമര്‍ശം വിവാദമാവുകയും തെരഞ്ഞെടുപ്പ് കമ്മിഷന് കോണ്‍ഗ്രസ് പരാതിയും നല്‍കി. തുടര്‍ന്ന് ബിജെപി പ്രഗ്യയെ തള്ളിപ്പറഞ്ഞ് വിവാദത്തില്‍ നിന്ന് തലയൂരാന്‍ ശ്രമിച്ചിരുന്നു. പ്രഗ്യയുടെ പരാമര്‍ശത്തെ അപലപിക്കുന്നുവെന്നും പരാമര്‍ശത്തില്‍ പ്രഗ്യ പരസ്യമായി മാപ്പു പറയണമെന്നും ആവശ്യപ്പെട്ട ബിജെപി പ്രഗ്യ മാപ്പു പറഞ്ഞുവെന്നും നേതൃത്വം അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button