KeralaNattuvarthaLatest News

വാഹനാപകടത്തിൽ ഒരാൾ മരിച്ചു

പൂച്ചാക്കല്‍: വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോയും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രക്കാരൻ എറണാകുളം മരട് കുണ്ടന്നൂര്‍ നെടുമ്പറമ്പില്‍ എന്‍ ജെ പീറ്റര്‍ ഫെലിക്‌സ് (57) ആണ് മരിച്ചത്. ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ മണപ്പുറം കവലക്ക് തെക്ക് വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3.30നായിരുന്നു അപകടമുണ്ടായത്. അതു വഴി വന്ന എഎം ആരീഫ് എംഎല്‍എയും ഡൈവര്‍ ജെന്‍സണും ചേര്‍ന്ന് പരിക്കേറ്റ പീറ്റര്‍ ഫെലിക്‌സിനെ ഉടന്‍ തന്നെ തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ ചേര്‍ത്തല ചേലാട്ട് വീട്ടില്‍ സി ആര്‍ മധുവിനെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലും ഓട്ടോയില്‍ യാത്ര ചെയ്തിരുന്ന പൂച്ചാക്കല്‍ അറക്കംവെളിയിൽ മുഹമ്മദിനെ തുറവൂര്‍ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുത്തിയതോട് ഭാഗത്ത് വാടക വീട്ടില്‍ താമസിച്ച് വരികയായിരുന്ന പീറ്റര്‍ ഫെലിക്‌സ് തലയോലപ്പറമ്പിലെ ടൈല്‍ കടയിലെ ജീവനക്കാരനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button