
മുള്ളേരിയ: മുള്ളേരിയിൽ ചന്ദനമരം മുറിച്ചുകടത്താന്‍ ശ്രമിച്ച മൂന്നു പേർ പിടിയിൽ. കൊട്ടംകുഴി കോളനിയിലെ രമേഷ് (19), കാറഡുക്ക മാളങ്കൈയിലെ വിശ്വനാഥന്‍ (37), കൊട്ടംകുഴിയിലെ 16 കാരന്‍ എന്നിവരെയാണ് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മൂന്ന് മരങ്ങളാണ് ഇവര്‍ മുറിച്ചു കടത്താന്‍ ശ്രമിച്ചത്. മരം മുറിക്കാനുപയോഗിച്ച കത്തിയും വാളും, 1.8 കിലോ ചന്ദനവും ഇവരില്‍ നിന്നു പിടിച്ചെടുത്തു. നേരത്തെ പാര്‍ഥക്കൊച്ചി വനത്തിലെ ചന്ദനം മുറിച്ചതും ഇവരാണെന്ന് മൊഴി നല്കിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 4.40 മണിയോടെയാണ് സംഘം പിടിയിലായത്.
Post Your Comments