NattuvarthaLatest News

വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ മൂന്ന്‌പേര്‍ അറസ്റ്റിലായി

തൃശൂര്‍: വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ മൂന്ന്പേര്‍ അറസ്റ്റിലായി . വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തിയ കേസിലാണ് യുവാക്കള്‍ അറസ്റ്റിലായത്. മോതിരക്കണ്ണി സ്വദേശികളായ വട്ടോലി ജോഷി (42), കരിപ്പായി ജെയ്‌സന്‍ (47), പരിയാരം കാച്ചപ്പിള്ളി ബേബി (49) എന്നിവരെയാണ് സിഐ ജെ.മാത്യു, എസ് ഐ കെ.വി.സുധീഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് അറസ്റ്റുചെയ്തത്.

പരിയാരത്തെ ഗവ. ആയുര്‍വേദാശുപത്രിയില്‍ കയറി ബഹളം വയ്ക്കുകയും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button