Latest NewsUAE

വിമാന സര്‍വീസുകള്‍ക്ക് മുന്നറിയിപ്പ്

ദുബായ്: ഗള്‍ഫ് മേഖലയിലെ വിമാന സര്‍വീസുകള്‍ക്ക് മുന്നറിയിപ്പ്. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ അറേബ്യന്‍ ഗള്‍ഫ് മേഖലകളിലൂടെയുള്ള വിമാന സര്‍വീകള്‍ക്ക് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‍ട്രേഷന്‍ (എഫ്.എ.എ)നാണ് മുന്നറിയിപ്പ് നല്‍കിയത്. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ വിമാനങ്ങള്‍ തെറ്റിദ്ധരിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. എന്നാല്‍ സര്‍വീസുകള്‍ ഒന്നും മുടങ്ങിയിട്ടില്ല.

അമേരിക്കന്‍ അധികൃതരുടെ അറിയിപ്പ് ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും എന്നാല്‍ തങ്ങളുടെ സര്‍വീസുകള്‍ക്കൊന്നും മാറ്റമുണ്ടാകില്ലെന്നുമാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ് വക്താവ് അറിയിച്ചത്. യുഎഇയിലെയും അന്താരാഷ്ട്ര തലത്തിലുമുള്ള ഏജന്‍സികളുമായി ഇക്കാര്യത്തില്‍ നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്നും സ്ഥിതി നിരീക്ഷിക്കുന്നുണ്ടെന്നും എമിറേറ്റ്സ് അറിയിച്ചു. ഇത്തിഹാദ്, എയര്‍ അറേബ്യ, ഫ്ലൈ ദുബായ് എന്നിവയും സര്‍വീസുകള്‍ മാറ്റമില്ലാതെ നടക്കുന്നുണ്ടെന്ന് അറിയിച്ചു.

shortlink

Post Your Comments


Back to top button