KeralaLatest NewsElection NewsElection 2019

എക്സിറ്റ് പോൾ ഫലങ്ങൾ : പ്രതികരണവുമായി ശശി തരൂർ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കും എൻഡിഎക്കും അതിഗംഭീര വിജയം പ്രവചിച്ച എക്സിറ്റ് പോൾ ഫലങ്ങൾ പുറത്ത് വന്നതിനു പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് ശശി തരൂർ. ഇന്ന് വിവിധ ഏജൻസികളും മാധ്യമസ്ഥാപനങ്ങളും പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങളെല്ലാം തെറ്റാണെന്ന് ഞാൻ വിശ്വസിക്കുന്നതായി അദ്ദേഹം പറയുന്നു. കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയയിൽ 56 എക്സിറ്റ് പോൾ ഫലങ്ങൾ തെറ്റാണെന്ന് തെളിഞ്ഞു. ഇന്ത്യയിൽ ആർക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടർമാർ വെളിപ്പെടുത്താറില്ല. ആർക്കാണ് വോട്ട് ചെയ്തതെന്ന് ചോദിക്കുന്നവർ സർക്കാർ ഉദ്യോഗസ്ഥരോ സർക്കാർ പ്രതിനിധികളോ ആയിരിക്കാമെന്ന് ഭയപ്പെടുന്നവരാണവരെന്നും 23ാം തീയ്യതി യഥാർത്ഥ റിസൾട്ട് വരാനായി കാത്തിരിക്കുന്നു,” അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

https://www.facebook.com/ShashiTharoor/posts/10156656681648167?__xts__[0]=68.ARA5RWMOmCGEz5nHecuenkjMvvSkzCooldLyboMfeIkhBN3Qx2rj4OQkHGmVIyAO9G_I1PKimkbK3vo92_Qj7oI29uB_T6LnZUYyxLmwtMzThVM-e5M2donwEwXshe6TM1t_hZ15UJiDXJFTOt90-BRbNmonhyMy5p_7chzEqi7RawQV-TXKNdhcoyIQxz39qcecx0rudIyuv1mAUABkmb7c8de5C4ObMlaMsUz-8LYnNtwhWlj4bjmncTWcwuvNaz1UTlc5vzCyPglOZmLtMXYSwcL1fsLg_P8mcL9vTkYNQ0tF2NbT2qzZSOd2lzSM2IHxdzTSRJfwELid&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button