Latest NewsUAE

ദുബായ് എക്സ്പോ; അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ

ദുബായ്: ദുബായ് ഏറെ കാത്തിരിക്കുന്ന ദുബായ് എക്സ്പോയ്ക്ക് 2020 ഒക്ടോബർ 20 മുതൽ തുടക്കമാകും. 2021 ഏപ്രിൽ 10 വരെയാണ് എക്സ്പോ നടക്കുന്നത്. 16 മണിക്കൂർ വരെ ഇവിടെ സന്ദർശകരെ സ്വീകരിക്കും. സാധാരണ ദിവസങ്ങളിൽ രാവിലെ 9 മുതൽ പുലർച്ചെ ഒന്നുവരെയും അവധി – ആഘോഷ ദിനങ്ങളിൽ രാവിലെ 10 മുതൽ പുലർച്ചെ രണ്ട് മണി വരെയുമാണ് പ്രവേശനം അനുവദിക്കുന്നത്.

260 ദിർഹമിന്റെ എൻട്രി പാസ് എടുക്കുന്നവർക്ക് മൂന്നു ദിവസം പ്രദർശനം കാണാം. പ്രദർശന കാലത്തെ ഏതു ദിവസവും ഈ പാസ് പ്രയോജനപ്പെടുത്താവുന്നതാണ്. 18 വയസ്സിന് മുകളിലുള്ളവർക്ക് 120 ദിർഹമാണ് എൻട്രി ഫീസ്. പ്രതിമാസ പ്രവേശന പാസുകളുടെ നിരക്കും പരിപാടികളുടെ വിശദാംശങ്ങളും ഒക്ടോബറിൽ പ്രസിദ്ധപ്പെടുത്തുമെന്ന് സംഘാടകർ അറിയിച്ചു. കൂടാതെ കൂടുതൽ ഇളവുകളും ആനുകൂല്യങ്ങളുമുണ്ടാകുമെന്നും സൂചനയുണ്ട്. 5 വയസ്സിൽ താഴെയുള്ളവരെയും മുതിർന്ന പൗരന്മാരെയും ഭിന്നശേഷിക്കാരെയും സൗജന്യമായി പ്രവേശിപ്പിക്കാനും പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button