Latest NewsUAENewsSaudi ArabiaInternationalGulf

ദുബായ് എക്‌സ്‌പോ വേദിയിലെ മികച്ച പവിലിയൻ സൗദി അറേബ്യയുടേത്: ലഭിച്ചത് മൂന്ന് അവാർഡുകൾ

റിയാദ്: ദുബായ് എക്‌സ്‌പോ വേദിയിലെ മികച്ച പവിലിയനായി സൗദി അറേബ്യ. എക്‌സിബിറ്റർ മാഗസിനാണ് സൗദി പവിലിയനെ തെരഞ്ഞെടുത്തത്. മികച്ച പുറം ഡിസൈൻ, ഡിസ്‌പ്ലേ എന്നിവ ഉൾപ്പെടെ 3 അവാർഡുകളാണ് സൗദി അറേബ്യ സ്വന്തമാക്കിയത്.

Read Also: ‘അച്ഛൻ ഒന്നും പറയണ്ട, എനിക്ക് പറ്റില്ല’: ജനൽ തകർത്ത് അഞ്ചാം നിലയിൽ നിന്നും ചാടി ആത്മഹത്യ ചെയ്ത് സംവിധായകന്റെ മകൻ

യുഎസ് ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ ലീഡ് പ്ലാറ്റിനം സർട്ടിഫിക്കറ്റ്, ഏറ്റവും വലിയ ഇന്ററാക്ടീവ് ലൈറ്റ് ഫ്‌ലോർ, നീളം കൂടിയ (32 മീറ്റർ) വാട്ടർ കർട്ടൻ, ഏറ്റവും വലിയ (1240 ചതരുശ്ര മീറ്റർ) ഡിജിറ്റൽ സ്‌ക്രീൻ മിറർ എന്നീ വിഭാഗങ്ങളിൽ 3 ഗിന്നസ് വേൾഡ് റെക്കോർഡ്‌സും സൗദി പവിലിയൻ കരസ്ഥമാക്കിയിട്ടുണ്ട്.

എക്‌സ്‌പോ 2020 ദുബായ് വേദിയിലെ ഓപ്പർച്യൂണിറ്റി ഡിസ്ട്രിക്റ്റിലാണ് സൗദി പവലിയൻ സ്ഥിതി ചെയ്യുന്നത്. 13059 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള സൗദി പവലിയൻ, എക്‌സ്‌പോ 2020 ദുബായ് വേദിയിലെ രണ്ടാമത്തെ വലിയ പവലിയനാണ്.

Read Also:  ശൈഖുൽ മശായിഖ് പിണറായി വിജയൻ അഥവാ ക്യാപ്റ്റൻ: കേരളത്തിന് ഒരു ഇമാമുണ്ടെന്ന് ജനങ്ങൾ മനസിലാക്കിയെന്ന് സിപിഐഎം നേതാവ് വീഡിയോ

shortlink

Related Articles

Post Your Comments

Related Articles


Back to top button