UAELatest News

സ്വകാര്യ ആശുപത്രിയില്‍ നിന്ന്​ കാണാതായ നവജാത ശിശുവിനെ കണ്ടെത്തി

ജിദ്ദ: സ്വകാര്യ ആശുപത്രിയില്‍ നിന്ന്​ കാണാതായ നവജാത ശിശുവിനെ തിരിച്ചുകിട്ടി. ജിദ്ദ ഹയ്യ്​ റൗദയിലെ സ്വകാര്യ പോളിക്ലിനിക്കില്‍ കസേരയില്‍ ഉപേക്ഷിച്ച നിലയില്‍ ​ 36 മണിക്കൂറിന്​ ശേഷമാണ്​ തിരിച്ചുകിട്ടിയത്​​. ​. ക്ലിനിക്കിലെ ജീവനക്കാരാണ്​ കുട്ടിയെ കണ്ടെത്തിയത്​. ഉടനെ വിവരമറിയിച്ചതി​നെ തുടര്‍ന്ന്​ പൊലീസ്​​
സ്​ഥലത്തെത്തി ബന്ധുക്കളെ വിളിച്ചുവരുത്തി കുട്ടിയെ കൈമാറി. തട്ടിക്കൊണ്ടുപോയ സ്​ത്രീ തന്നെയാണ്​ കുട്ടിയെ പോളിക്ലിനിക്കില്‍ ഉപേക്ഷിച്ചതെന്നും നിരീക്ഷണ കാമറകളില്‍ നിന്ന്​ മനസിലായി ​. കുഞ്ഞി​​ന്റെ പിതാവില്‍ നിന്ന്​ പരാതി ലഭിച്ചത്​ മുതല്‍ പൊലീസ്​ ഊ ര്‍ജ്ജിത അന്വേഷണം നടത്തിയിരുന്നു ആരോഗ്യ മന്ത്രാലയവും ഇടപെട്ടു. നഴ്‌സിന്റെ വേഷത്തിലെത്തിയായിരുന്നു പ്രതി കുട്ടിയെ തട്ടിയെടുത്തത്.

shortlink

Post Your Comments


Back to top button