Latest NewsIndia

മോദിയുടെ കേദാര്‍നാഥ്‌ യാത്രയെ പരിഹസിച്ച് പ്രകാശ്‌ രാജ്

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാര്‍നാഥ്‌ യാത്രയാണ് ഇപ്പോൾ വാർത്താ മാധ്യമങ്ങളിലെ ചർച്ചാവിഷയം. ഇപ്പോഴിതാ മോദിയുടെ കേദാര്‍നാഥ്‌ യാത്രയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ പ്രകാശ്‌ രാജ്‌. പ്രധാനമന്ത്രിയെ നുണയനായ ലാമ എന്നാണ് പ്രകാശ് രാജ് വിശേഷിപ്പിച്ചത്.

മോദിയുടെ കേദാര്‍നാഥ്‌ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചാണ്‌ ഫേസ്‌ബുക്കിലൂടെയുള്ള പരിഹാസം.’ദ-ലൈ-ലാമ, ഒരു പഴ്‌സ്‌ പോലും ഇല്ലാത്ത പ്രിയപ്പെട്ട സന്യാസി, വസ്‌ത്രശേഖരത്തിനും ക്യാമറാസംഘത്തിനും ഫാഷന്‍ ഷോയ്‌ക്കും പണം മുടക്കുന്നയാള്‍’- ഇതായിരുന്നു ചിത്രങ്ങള്‍ക്കൊപ്പം പ്രകാശ്‌ രാജ്‌ പങ്കുവച്ച ക്യാപ്‌ഷന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button