CricketLatest News

ലോകകപ്പില്‍ വമ്പന്‍ ടീമുകളെ ഞെട്ടിക്കാനുള്ള കരുത്ത് അഫ്ഗാനുണ്ടെന്ന് അനിൽ കുംബ്ലെ

ബംഗളൂരു: ഈ ലോകകപ്പില്‍ വമ്പന്‍ ടീമുകളെ ഞെട്ടിക്കാനുള്ള കരുത്ത് അഫ്ഗാനിസ്ഥാനുണ്ടെന്ന് വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം അനില്‍ കുംബ്ലെ. ലോകകപ്പില്‍ അട്ടിമറികള്‍ നടത്തി അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ളവരാണ് അഫ്ഗാന്‍. ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യയുമായി സമനില പിടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബ് റഹ്മാന്‍ എന്നിവര്‍ അടങ്ങുന്ന ടീം തീര്‍ച്ചയായും എതിര്‍ ടീമുകളെ വിറപ്പിക്കുമെന്നും കുംബ്ലെ വ്യക്തമാക്കി.

ടീമിന് മികച്ച തുടക്കം നല്‍കാന്‍ കഴിവുള്ള ബാറ്റ്‌സ്മാനാണ് മുഹമ്മദ് ഷെഹ്‌സാദിന്‍. ആദ്യം ബാറ്റ് ചെയ്ത് വലിയ സ്‌കോര്‍ നേടുക എന്നതായിരിക്കും ടീം ലക്ഷ്യം വെക്കുന്നത്. പിന്നീട് സ്പിന്നര്‍മാര്‍ വിക്കറ്റ് നേടുകയും ചെയ്താല്‍ എതിരാളികൾക്ക് കടുത്ത പ്രതിസന്ധിയായിരിക്കും അഫ്ഗാൻ ഉണ്ടാക്കുകയെന്നും കുംബ്ലെ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button